ഹിന്ദി ടെലിവിഷന്‍ താരവും മോഡലുമായ സമീര്‍ ശര്‍മ ഫ് ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍; മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം

 


മുംബൈ: (www.kvartha.com 06.08.2020) ഹിന്ദി ടെലിവിഷന്‍ താരവും മോഡലുമായ സമീര്‍ ശര്‍മയെ (44) മുംബൈ മലാഡ് വെസ്റ്റിലെ ഫ് ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് മൃതദേഹം കാണപ്പെട്ടതെന്നും സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായും മലാഡ് പൊലീസ് പറഞ്ഞു. അതേസമയം മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 

'യെ റിഷ്ദ ഹെ പ്യാര്‍ കാ' എന്ന പരമ്പരയില്‍ അഭിനയിച്ചു വരികയായിരുന്നു. സംഭവത്തില്‍ ആകസ്മിക മരണത്തിന് കേസ് റജിസ്റ്റര്‍ ചെയ്തതായി  മലാഡ് പെലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു. നടന്റെ ഫ് ളാറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
ഹിന്ദി ടെലിവിഷന്‍ താരവും മോഡലുമായ സമീര്‍ ശര്‍മ ഫ് ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍; മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം

ഫെബ്രുവരിയിലാണ് സമീര്‍ മലാഡില്‍ ഫ് ളാറ്റ് വാടകയ്ക്ക് എടുത്തത്. മലാഡിലെ പടിഞ്ഞാറ് ഭാഗത്തുള്ള അഹിന്‍സ മാര്‍ഗിലെ നേഹ സിഎച്ച്എസ് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് നടന്‍ താമസിച്ചിരുന്നത്,  ബുധനാഴ്ച രാത്രി സെക്യൂരിറ്റി ജീവനക്കാരനാണ് അടുക്കളയിലെ സീലിങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ സമീറിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. 

'കഹാനി ഘര്‍ ഘര്‍ കി', 'ക്യുങ്കി സാസ് ഭി കഭി ബാഹു തി' എന്നീ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 
ഹസി തോ ഫസി, ഇറ്റെഫാക്ക് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നടന്മാരായ സിദ്ധാര്‍ഥ് മല്‍ഹോത്ര, വരുണ്‍ ധവാന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

സമീറിന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റ് ജൂലൈ 29ന് ആയിരുന്നു. കടലിന്റെ ചിത്രമാണ്  ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. 

2020 ല്‍ ചലച്ചിത്ര-ടെലിവിഷന്‍ രംഗങ്ങളിലെ നിരവധി താരങ്ങള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. മന്‍മീത് ഗ്രെവാള്‍, പ്രേക്ഷ മേഹ്ത, സുശാന്ത് സിംഗ് രജ്പുത് തുടങ്ങിയവരാണ് ആത്മഹത്യ ചെയ്ത താരങ്ങള്‍.

Keywords:  TV actor Sameer Sharma found dead at Mumbai home, suicide suspected,Mumbai,Actor,Hang Self,Cinema,National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia