ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 18.07.2018) സിനിമാ നിര്‍മാണം പരിചയമില്ലാത്ത ഗള്‍ഫ് മലയാളിയെ സിനിമ പിടിക്കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് 20 ലക്ഷം രൂപ കബളിപ്പിച്ചെന്ന പരാതിയില്‍ കറുകച്ചാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചമ്പക്കര സ്വദേശി എന്‍.ഗോപാലകൃഷണന് കോടതി മുഖേന നല്കിയ പരാതിയില്‍ സിനിമയുടെ സംവിധായകനെതിരേയാണ് പോലീസ് കേസെടുത്തത്.
2016 ജനുവരിയിലാണ് സംഭവം. സിനിമ പിടിക്കുന്നതിന് 40 ലക്ഷം രൂപ ചെലവാകുമെന്നും ഒരാള്‍ 35 ലക്ഷം മുടക്കാന്‍ തയ്യാറുണ്ടെന്നും അഞ്ചു ലക്ഷം മുടക്കിയാല്‍ നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്നും സംവിധായകന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. ഇതിന് പ്രകാരം അഞ്ചു ലക്ഷം നല്കി. കറുകച്ചാലില്‍ സിനിമയുടെ പൂജ നടത്തി. കലാഭവന്‍ മണി ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളാണ് അഭിനയിക്കുന്നതെന്നാണ് പരാതിക്കാരനെ വിശ്വസിപ്പിച്ചിരുന്നത്.
എന്നാല്‍ പുതുമുഖങ്ങളെ വച്ചാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ മുഖ്യ നിര്‍മാതാവ് പിന്മാറിയെന്നു പറഞ്ഞ് പരാതിക്കാരനില്‍ നിന്ന് പലതവണയായി മൊത്തം 20 ലക്ഷം രൂപ വാങ്ങി. സിനിമയുടെ പൂജയ്ക്കും മറ്റും പരാതിക്കാരന്റെ ബന്ധുക്കളും പരിചയക്കാരും മറ്റും പങ്കെടുത്തതായതിനാല് സിനിമ മുടങ്ങുന്നത് നാണക്കേടാകുമെന്നു കരുതിയാണ് തുടര്‍ന്ന് പണം മുടക്കിയത്.
പടം റിലീസായെങ്കിലും അധികം ദിവസം ഓടിയില്ല. പരിചയമില്ലാത്ത ബിസിനസില്‍ നിര്‍ബന്ധിപ്പിച്ച് പണം മുടക്കി നഷ്ടം വരുത്തിയെന്നും വിശ്വാസ വഞ്ചന നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cinema shooting cheating, Kottayam, News, Cheating, Case, Cinema, Director, Police, Complaint, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.