മേളയില്‍ കേട്ടത്

 


ഭാഗ്യലക്ഷ്മി (ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്)

(www.kvartha.com 10.12.2017) വര്‍ഷം കഴിയുംതോറും ഗോവയെക്കാള്‍ കേരളത്തിലെ രാജ്യാന്തര ചലച്ചിത്രമേള കൂടുതല്‍ കൂടുതല്‍ ജനകീയമാകുകയാണ്. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരെയും സിനിമകളേയും പരിചയപ്പെടാന്‍ ലഭിക്കുന്ന ലോകവേദിയാണിത്. സമൂഹത്തിലെ എല്ലാ സ്ത്രീകള്‍ക്കുമുള്ള വാക്കാണ് അവള്‍ക്കൊപ്പം. അവള്‍ക്കൊപ്പമാണ് ഞാനും. സ്ത്രീയെ ചൂഷണം ചെയ്യാത്ത ഒരു തൊഴിലിടവും ഇല്ല. സിനിമ ആയതുകൊണ്ട് കൂടുതല്‍ ആളുകള്‍ അതിലേക്കു ശ്രദ്ധിക്കുന്നു.

വി കെ പ്രകാശ് (സംവിധായകന്‍)

ഇന്‍ഡിപെന്‍ഡന്റ് സിനിമകള്‍ക്ക് ഇടം ലഭിക്കുന്നു എന്നതാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രത്യേകത. അതിനു തെളിവാണ് മത്സര വിഭാഗത്തില്‍ ഇടം ലഭിച്ച രണ്ടു മലയാള സിനിമകള്‍. നല്ല സിനിമകളും മോശം സിനിമകളും എന്ന രണ്ടു വിഭാഗങ്ങളെ സിനിമയില്‍ ഉള്ളൂ.  പ്രേക്ഷകരുടെ അഭിരുചി നോക്കി സിനിമകള്‍ ചെയ്യുകയെന്നത് ഒരു സ്വതന്ത്ര കലാകാരന് പ്രയാസമുള്ള കാര്യമാണ്.

മണിയന്‍ പിള്ള രാജു (നടന്‍)

കാന്‍ഡലേറിയ എന്ന ഒരു ചിത്രമേ കണ്ടുള്ളൂ. നല്ല സിനിമയായിരുന്നു. പണ്ടൊക്കെ ഫെസ്റ്റില്‍ വരുന്നവര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആയിരുന്നു. ഇന്ന് പക്ഷെ വരുന്നവരില്‍ പകുതി പേരും ഷോ ഓഫ് ആണ്. മലയാള സിനിമകളില്‍ നല്ല സിനിമകള്‍ വരുന്നുണ്ട്. ടേക്ക് ഓഫ് ഇതിന് ഉദാഹരണമാണ്.

രജിഷാ വിജയന്‍ (നടി)

പല സിനിമകളേയും ചലച്ചിത്രമേളകളിലും പുറത്തും നിരോധിക്കുമ്പോള്‍ അതിന്റെ പ്രയാസങ്ങള്‍ സംവിധായകന്‍ നേരിടേണ്ടി വരുന്നു. പ്രശസ്തമായ പുരസ്‌കാരങ്ങള്‍ ലഭിക്കേണ്ട ചിത്രങ്ങളാണ് സെന്‍സറിംഗിന്റെ പേരില്‍ തിരസ്‌കരിക്കപ്പെടുന്നത്. എത്ര വിഷമം ഉള്ളപ്പോഴും ഒരു നല്ല പാട്ടു കേട്ടാല്‍, ഒരു നല്ല ചിത്രം കണ്ടാല്‍ അതൊക്കെ മാറും. അതാണ് സിനിമയുടെ ശക്തി. നിരോധിക്കുന്നവര്‍ അത് തിരിച്ചറിയണം.

മേളയില്‍ കേട്ടത്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Cinema, Entertainment, IFFK, IFFK program, IFFK artists say
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia