മഞ്ജു വാര്യര്‍ക്ക് എം കെ കെ നായര്‍ പുരസ്‌കാരം നല്‍കുന്നതിനെ എതിര്‍ത്ത് കലാമണ്ഡലം ഹേമലത രംഗത്ത്; കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരരുതെന്ന് അഭ്യര്‍ത്ഥന

 


തൃശൂര്‍: (www.kvartha.com 06.11.2017) മഞ്ജു വാര്യര്‍ക്ക് എം.കെ.കെ നായര്‍ പുരസ്‌കാരം നല്‍കുന്നതിനെ എതിര്‍ത്ത് കലാമണ്ഡലം ഹേമലത രംഗത്ത്. കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാപ്രതിഭകളെ തഴഞ്ഞ് സിനിമാ താരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നത് ആശാസ്യമല്ലെന്നാണ് ഹേമലതയുടെ വാദം. കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്ന പ്രവണതയില്‍നിന്ന് അഭിനേതാക്കള്‍ മാറിനില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ ഒമ്പതിനാണ് മഞ്ജു വാര്യര്‍ക്ക് അവാര്‍ഡ് സമ്മാനിക്കുന്നത്. കഴിഞ്ഞവര്‍ഷം നടന്‍ ജയറാമിനാണ് പുരസകാരം ലഭിച്ചത്.

20 വര്‍ഷത്തിനുള്ളില്‍ കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാകാരികളെ യാതൊരു പുരസ്‌കാരങ്ങള്‍ക്കും ഇതുവരെ പരിഗണിച്ചിട്ടില്ല. നൃത്തകലാ പരിശീലനത്തില്‍ വര്‍ഷങ്ങളായി കലാമണ്ഡലം നിലവാരം പുലര്‍ത്തുന്നില്ലെന്നും അവര്‍ പറഞ്ഞു. പ്രതിസന്ധികള്‍ അതിജീവിച്ച് ആദിവാസി മേഖലകളിലും മലയോരമേഖലകളിലും കടന്നുചെന്ന് നൃത്തം പഠിപ്പിക്കുന്ന നിരവധി അധ്യാപികമാരെ തഴഞ്ഞാണ് ചലച്ചിത്ര മേഖലയിലുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കുന്നത്.

  മഞ്ജു വാര്യര്‍ക്ക് എം കെ കെ നായര്‍ പുരസ്‌കാരം നല്‍കുന്നതിനെ എതിര്‍ത്ത് കലാമണ്ഡലം ഹേമലത രംഗത്ത്; കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരരുതെന്ന് അഭ്യര്‍ത്ഥന

കലാമണ്ഡലത്തില്‍ നൃത്ത മേഖലയില്‍ പ്രതിഭ തെളിയിച്ച കലാകാരിമാര്‍ പലരും ഇപ്പോള്‍ ഉപജീവനമാര്‍ഗത്തിനായി പെട്രോള്‍ പമ്പിലും തുണിക്കടയിലും ജോലിക്കു പോകുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. അവരുടെ കഴിവ് അംഗീകരിച്ച് ഒരു അവാര്‍ഡ് നല്‍കിയാല്‍ നൃത്തപരിപാടികളില്‍ സജീവമാകാനും നല്ലൊരു കരിയര്‍ സ്വന്തമാക്കാനും സാധിക്കുമെന്നും ഹേമലത അഭിപ്രായപ്പെട്ടു.

Also Read:
വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 15കാരി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kalamandalam Hemalatha criticising the selection of Manju Warrier for KalamandalamAward, Thrissur, News, Criticism, Award, Teacher, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia