പ്രിഥ്വിരാജിന്റെ ഹിന്ദി ചിത്രം 'നാം ഷബാന' ട്രെയിലർ പുറത്തിറങ്ങി, ട്രെയിലർ കാണാം
Feb 11, 2017, 12:50 IST
മുംബൈ: (www.kvartha.com 11.02.2017) പ്രിഥ്വിരാജ് അഭിനയിക്കുന്ന ഹിന്ദി സിനിമ 'നാം ഷബാന' ട്രെയിലർ പുറത്തിറങ്ങി. ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ സിനിമയുടെ സംവിധായകൻ ശിവം നായരാണ്. ഫ്രൈഡേ ഫിലിം വർക്‌സിന്റെ ബാനറിൽ നീരജ് പാണ്ഡെയും ശീതൾ ഭാട്ടിയയുമാണ് ചിത്രം നിർമ്മിക്കുന്നത്. തപ്‌സി പന്നു ആണ് ചിത്രത്തിലെ നായിക. നായിക പ്രാധാന്യമുള്ള സിനിമയായ 'നാം ഷബാനയിൽ' ഷബാന എന്ന വേഷമാണ് തപ്‌സി അവതരിപ്പിക്കുന്നത്.
തപ്സിയെ കൂടാതെ അക്ഷയ് കുമാർ, മനോജ് ബജ്പായി, പ്രിഥ്വിരാജ്, അനുപം ഖേർ, ഡാനി, മധുരിമ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നീരജ് പാണ്ഡെ രചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് രോചക് കോഹ്ലി, മീറ്റ് ബ്രോസ്, കോമൈൽ എന്നിവർ ചേർന്നാണ്. സുധീർ ക്യമാറ കൈകാര്യം ചെയ്യുന്ന ചിത്രം മാർച്ച് 31 ന് തിയേറ്ററുകളിലെത്തും.
അതേസമയം പൃഥ്വിരാജ് അഭിനയിക്കുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണ് 'നാം ഷബാന'. ഇതിന് മുമ്പ് 'അയ്യ, ഔറംഗസീബ്' എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. മലയാളത്തിൽ 'എസ്ര' യാണ് പൃഥ്വിരാജ് ഒടുവിലഭിനയിച്ച് തിയേറ്ററുകയിലെത്തിയ സിനിമ. ചിത്രം മികച്ചഅഭിപ്രായവുമായി മുന്നേറുകയാണ്.
അതേസമയം പൃഥ്വിരാജ് അഭിനയിക്കുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണ് 'നാം ഷബാന'. ഇതിന് മുമ്പ് 'അയ്യ, ഔറംഗസീബ്' എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. മലയാളത്തിൽ 'എസ്ര' യാണ് പൃഥ്വിരാജ് ഒടുവിലഭിനയിച്ച് തിയേറ്ററുകയിലെത്തിയ സിനിമ. ചിത്രം മികച്ചഅഭിപ്രായവുമായി മുന്നേറുകയാണ്.
Summary: Prithviraj acting Hindi film 'Naam Shabaana' teaser releases. Malayalam actor Prithviraj acted Hindi movie 'Naam Shabaana' teaser released. The film based on action story, the role shabaana is acted by Thapsi Panna and actor Akshay Kumar will play an important role in this film.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.