പുലിമുരുകന് ഗംഭീരവരവേല്‍പ്; തിയേറ്ററുകളില്‍ ജനപ്രവാഹം

 


(www.kvartha.com 07.10.2016) മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന് ഗംഭീര വരവേല്‍പ്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് പുലിമുരുകന്‍ തിയേറ്ററുകളിലെത്തുന്നത്. ഘോഷയാത്രയും പാലഭിഷേകവും ചെണ്ടമേളവും ഒക്കെയായി വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ആരാധകര്‍ നല്‍കിയത്.

വെള്ളിയാഴ്ച രാവിലെ എട്ടു മണിക്കാണു പുലിമുരുകന്റെ ആദ്യ ഷോ തുടങ്ങിയത്. ഇന്ത്യ ഒട്ടാകെ മുന്നൂറോളം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ കമാലിനി മുഖര്‍ജിയാണു നായിക. പുലികളുമായുള്ള ഫൈറ്റ് സീനുകള്‍ക്കായി വിയറ്റ്‌നാമിലും ചിത്രീകരണം നടത്തിയിരുന്നു.



കേരളത്തില്‍ 160 കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് പുറത്ത് 165 കേന്ദ്രങ്ങളിലുമാണ് ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യുന്നത്. 18 ദിവസമെടുത്താണ് പുലിമുരുകന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചത്. ഐ, ബാഹുബലി, യന്തിരന്‍, ശിവാജി തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്ത പീറ്റര്‍ ഹെയ്‌നാണ് പുലിമുരുകന്റെ സ്റ്റണ്ട് ഡയറക്ടര്‍.

പുലിമുരുകന് ഗംഭീരവരവേല്‍പ്; തിയേറ്ററുകളില്‍ ജനപ്രവാഹം


Keywords:  Mohanlal's Pulimurugan review by audience, Publicity, Friday,Theater, Released, Cinema, Producer, Actress, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia