പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; നടന്‍ ബാലയുടെ പല്ല് അടിച്ചുതെറിപ്പിച്ചു

 


കൊച്ചി: (www.kvartha.com 29.03.2016) പാര്‍ക്കിംഗ് സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതാരം ബാലയുടെ പല്ല് യുവാവ് അടിച്ചുതെറിപ്പിച്ചു. എറണാകുളം പാലാരിവട്ടം ധനലക്ഷ്മി ബാങ്കിന് സമീപത്തെ കോമത്ത് ലെയ്്‌നില്‍ പ്ലാറ്റിനം ലോട്ടസ് അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. അപ്പാര്‍ട്ടുമെന്റിലെ താമസക്കാരനും സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ട്രാവലറിന്റെ ഡ്രൈവറുമായ പാലാരിവട്ടം സ്വദേശി രാജീവാണ് താരത്തിന്റെ പല്ല് തെറിപ്പിച്ചത്.

അപ്പാര്‍ട്ട്‌മെന്റിന്റെ കോമ്പൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് സെക്യൂരിറ്റിക്കാരനുമായി രാജീവ് വാക്കേറ്റം നടത്തിയിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ റസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ബാല തര്‍ക്കത്തില്‍ ഇടപെടുകയായിരുന്നു. തര്‍ക്കത്തിനിടയില്‍ രാജീവിനെ ബാല കഴുത്തിന് പിടിച്ചുതള്ളി മര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ രാജീവ് തിരിച്ചും പ്രതികരിക്കുകയായിരുന്നു. രാജീവിന്റെ ആദ്യ അടിയില്‍ തന്നെ ബാല അടിതെറ്റി വീണെന്നാണ് വിവരം. അടിയില്‍ ബാലയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും ചോര തെറിക്കുകയും മുന്‍നിരയിലെ പല്ലിന്റെ ഒരു ഭാഗം അടര്‍ന്നു പോവുകയും ചെയ്തു.

സംഭവമറിഞ്ഞ് ഓടിക്കൂടിയ സമീപവാസികളാണ് ബാലയെ സ്വകാര്യാശുപത്രിയിലെത്തിച്ചത്.
പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; നടന്‍ ബാലയുടെ പല്ല് അടിച്ചുതെറിപ്പിച്ചു
രാജീവ് എറണാകുളം ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തില്‍ ബാല രാജീവനെതിരെ എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്താല്‍ മാധ്യമങ്ങള്‍ വഴി വിവരം പുറത്തറിയുമെന്നും അതു മാനഹാനി ഉണ്ടാക്കുമെന്നും തിരിച്ചറിഞ്ഞതോടെ ഒത്തുതീര്‍പ്പിന് തയ്യാറാകുകയായിരുന്നു.

ഒടുവില്‍ രാജീവ് മാപ്പ് പറഞ്ഞാല്‍ കേസ് അവസാനിപ്പിക്കാമെന്ന നിലപാടിലെത്തി. സംഭവം വിവാദമാക്കേണ്ടന്ന തീരുമാനത്തോടെ രാജീവ് മാപ്പ് പറഞ്ഞ് തടിയൂരിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം മുഖത്തിനേറ്റ പരുക്കുമൂലം ബാല വീടിന് പുറത്തിറങ്ങിയില്ലെന്നാണ് ചലച്ചിത്രലോകത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങള്‍.


Also Read:
ഉപ്പളയില്‍ വസ്ത്ര സ്ഥാപനത്തില്‍ കവര്‍ച്ച; പണവും 80,000 രൂപയുടെ വസ്ത്രങ്ങളും നഷ്ടപ്പെട്ടു

Keywords:  Actor Bala Attacked, Kochi, Flat, Vehicles, Complaint, Police Station, Kerala, Cine Actor, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia