നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത ഹോമിയോ ഡോക്ടര്‍ വിദ്യാപ്രകാശ് അന്തരിച്ചു
May 15, 2020, 10:41 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 15.05.2020) നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത ഹോമിയോ ഡോക്ടര്‍ വിദ്യാപ്രകാശ് അന്തരിച്ചു. ചികിത്സയിലായിരുന്ന ഹോമിയോപതിക് ഭിഷഗ്വരന്‍ ഡോ.എസ് വിദ്യാപ്രകാശ്(60) വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണമടഞ്ഞത്.
സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപതിക്‌സിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഹോമിയോപതിക് ഡോക്ടര്‍മാരുടെ സംഘടനയായ ഐ എച്ച് കെയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു ഡോ.വിദ്യാപ്രകാശ്. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ആലപ്പുഴ തൃക്കുന്നപ്പുഴ അക്കരക്കാട്ടില്‍ കുടുംബാംഗമായ പ്രമുഖ ഹോമിയോ ഡോക്ടറും കോഴിക്കോട് ഹോമിയോ കോളേജ് സ്ഥാപക പ്രിന്‍സിപ്പലുമായിരുന്ന ഡോ.കെ എസ് പ്രകാശത്തിന്റെയും ഡോ.വിദ്യാവതി അമ്മയുടെയും മകനാണ്.
ഭാര്യ: രാജുല വിദ്യാപ്രകാശ്. മക്കള്‍: ഡോ. വിദ്യാലക്ഷ്മി പ്രകാശ്, ഡോ. ശ്രീലക്ഷ്മി പ്രകാശ്, ഡോ. രാജ് പ്രകാശ്. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പള്ളിപ്പാട്ടില്‍ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പില്‍ നടക്കും.
Keywords: News, Kerala, Health, Doctor, Death, Funeral, Treatment, Cinema, Famous homeopathic Dr.S.Vidyaprakash passes away
സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപതിക്‌സിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഹോമിയോപതിക് ഡോക്ടര്‍മാരുടെ സംഘടനയായ ഐ എച്ച് കെയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു ഡോ.വിദ്യാപ്രകാശ്. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ആലപ്പുഴ തൃക്കുന്നപ്പുഴ അക്കരക്കാട്ടില്‍ കുടുംബാംഗമായ പ്രമുഖ ഹോമിയോ ഡോക്ടറും കോഴിക്കോട് ഹോമിയോ കോളേജ് സ്ഥാപക പ്രിന്‍സിപ്പലുമായിരുന്ന ഡോ.കെ എസ് പ്രകാശത്തിന്റെയും ഡോ.വിദ്യാവതി അമ്മയുടെയും മകനാണ്.
ഭാര്യ: രാജുല വിദ്യാപ്രകാശ്. മക്കള്‍: ഡോ. വിദ്യാലക്ഷ്മി പ്രകാശ്, ഡോ. ശ്രീലക്ഷ്മി പ്രകാശ്, ഡോ. രാജ് പ്രകാശ്. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പള്ളിപ്പാട്ടില്‍ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പില്‍ നടക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.