നാഗവല്ലിക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മി അല്ല ; തമിഴ് ഡബ്ബിങ് ആര്‍ടിസ്റ്റ് ദുര്‍ഗ, വിശദീകരണവുമായി ഫാസില്‍
Jan 11, 2016, 16:31 IST
(www.kvartha.com 11.01.2016) ജനം ഇന്നും ഏറെ ഇഷ്ടപ്പെടുന്ന സിനിമയാണ് മണിച്ചിത്രത്താഴ്. ഈ സിനിമയില്‍ നാഗവല്ലിക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയാണെന്നായിരുന്നു ഇക്കാലമത്രയും പ്രേക്ഷകര്‍ വിശ്വസിച്ചുപോന്നിരുന്നത്. എന്നാല്‍ സിനിമ ഇറങ്ങി 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് തമിഴ് ഡബ്ബിങ് ആര്‍ടിസ്റ്റ് ദുര്‍ഗയാണ് നാഗവല്ലിക്ക് ശബ്ദം നല്‍കിയതെന്ന കാര്യം പുറത്തുവന്നത്. ദര്‍ഗയുടെ പേര് ടൈറ്റിലില്‍ നല്‍കാതെ പോയതിന്റെ കാരണം സംവിധായകന്‍ ഫാസില്‍ തന്നെ വിശദീകരിച്ചു.
അവസാനനിമിഷമാണ് ദുര്‍ഗയെ നാഗവല്ലി എന്ന കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യാന്‍ ക്ഷണിക്കുന്നത്. അപ്പോഴേക്കും സിനിമയുടെ ടൈറ്റില്‍ വര്‍ക്കുകളെല്ലാം കഴിഞ്ഞിരുന്നു. അന്നത്തെ കാലഘട്ടത്തില്‍ അവസാനനിമിഷം ടൈറ്റില്‍ മാറ്റൊനൊന്നും സാധിക്കുമായിരുന്നില്ല. ദുര്‍ഗയ്ക്ക് മാത്രമല്ല ഗായകന്‍ വേണുഗോപാലിനും ടൈറ്റില്‍ നല്‍കിയിട്ടില്ല. വേണുഗോപാല്‍ പാടിയ ഒരു പാട്ടും സിനിമയിലുണ്ടായിരുന്നു.
ആദ്യം ഭാഗ്യലക്ഷ്മി തന്നെയായിരുന്നു നാഗവല്ലിക്ക് ഡബ്ബ് ചെയ്തത്. എന്നാല്‍ പിന്നീട് മറ്റൊരു സംവിധായകന്റെ നിര്‍ദേശപ്രകാരം ദുര്‍ഗയെക്കൊണ്ട് ഡബ്ബ് ചെയ്യിക്കുകയായിരുന്നു. ഈ വിവരം ഭാഗ്യലക്ഷ്മിക്ക് അറിയില്ലായിരുന്നു എന്നും എഴുതിക്കഴിഞ്ഞ വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഫാസില്‍ വ്യക്തമാക്കി.
നാഗവല്ലിയുടെ ശബ്്ദത്തിന്‌റെ ക്രെഡിറ്റ് ആരുവേണമെങ്കിലും കൊണ്ടുപൊയ്ക്കോട്ടെ തനിക്കതില്‍ യാതൊരു വിഷമവുമില്ലെന്ന് ഭാഗ്യലക്ഷ്മിയും പ്രതികരിച്ചിരുന്നു. 23 വര്‍ഷമായി താന്‍ ചെയ്ത ജോലി തിരിച്ചറിയപ്പെടാതെ പോയതിലുള്ള വിഷമം ദുര്‍ഗയും പങ്കുവെച്ചിരുന്നു. ഇതിനിടെയാണ് വിശദീകരണവുമായി ഫാസില്‍ തന്നെ രംഗത്തുവന്നത്.

Also Read:
ഗള്‍ഫില്‍ 7.11 കോടി രൂപയുടെ തട്ടിപ്പുനടത്തിയ കാഞ്ഞങ്ങാട് സ്വദേശിയുടെ പെട്രോള്‍ പമ്പിന് മുമ്പില്‍ കുടുംബം സത്യാഗ്രഹം കിടക്കും
Keywords: Nagavalli-Manichitrathazhu controversy: Dubbing artist Bhagyalakshmi, director Fazil break their silence, Singer, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.