നടി ഹേമമാലിനി ഹെലികോപ്റ്ററില്‍ വന്നിറങ്ങി ഗോതമ്പു പാടത്ത് കൊയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു
Apr 5, 2019, 17:03 IST
മഥുര: (www.kvartha.com 05.04.2019) ബോളിവുഡ് താരം ഹേമമാലിനി ഹെലികോപ്റ്ററില്‍ വന്നിറങ്ങി ഗോതമ്പു പാടത്ത് കൊയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഹേമമാലിനി ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്നതും ഗോതമ്പു പാടത്ത് കൊയ്യുന്നതുമായ രണ്ട് ചിത്രങ്ങള്‍ ചേര്‍ത്തു വെച്ചുള്ള പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുന്നത്.
മഥുരയില്‍ നിന്നുള്ള ബിജെപി എംപി കൂടിയായ ഹേമമാലിനി ഒരു ഹെലികോപ്റ്ററില്‍ ഇരിക്കുന്നതാണ് ആദ്യത്തെ ചിത്രം. മറ്റൊന്ന് ഗോതമ്പുവയലില്‍ വിള കൊയ്യുന്നതും. രണ്ടിലും ഒരേ സാരിയാണ് ഹേമമാലിനി ഉടുത്തിരിക്കുന്നത്. വിള കൊയ്യുന്ന ചിത്രം 2014 ഏപ്രില്‍ മാസത്തില്‍ മാധ്യമങ്ങളില്‍ വന്നതാണ്. ഹെലികോപ്റ്ററില്‍ ഇരിക്കുന്ന ചിത്രം 2015ല്‍ എടുത്തതാണ്. ഈ ചിത്രങ്ങള്‍ രണ്ടു സന്ദര്‍ഭങ്ങളില്‍ വെച്ചെടുത്തതാണെന്നും വളരെ പഴയ ചിത്രങ്ങളാണെന്നും ആള്‍ട്ട് ന്യൂസ് പോര്‍ട്ടല്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ചിത്രങ്ങള്‍ തമ്മില്‍ ബന്ധമൊന്നുമില്ലെന്നാണ് ആള്‍ട്ട് ന്യൂസ് പറയുന്നത്. ഊര്‍ജിത് സെന്‍ എന്ന ഫേസ്ബുക്ക് യൂസറാണ് ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഈ പോസ്റ്റ് കാണാനില്ല. ഈ ചിത്രം ഹേമമാലിനി തന്നെ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇട്ടിട്ടുണ്ട്. അതേസമയം, ഈ പോസ്റ്റ് മറ്റുള്ള പ്രൊഫൈലുകളും പേജുകളും ഉപയോഗിക്കുന്നുണ്ട്.
Keywords: Hema malini's old pics, News, Cinema, Entertainment, Politics, Lok Sabha, Election, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.