നടന്‍ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 30.01.2019) നടന്‍ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിരിക്കുന്നത്. ബുധനാഴ്ച രാവിലെ ഡബ്ബിംഗിനായി ലാല്‍ മീഡിയയില്‍ എത്തിയപ്പോഴാണ് സംഭവം. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങാതെ അതുവഴി ആശുപത്രിയിലേക്ക് പോകുകയായിരുന്നു.

ശ്രീനിവാസന്‍ തിരക്കഥ രചിച്ച ഞാന്‍ പ്രകാശന്‍ എന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററിലെത്തിയത്. ഏറെക്കാലത്തിന് ശേഷം സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ ടീം ഒന്നിച്ച ചിത്രമായിരുന്നു ഫഹദ് ഫാസില്‍ നായകനായ ഈ ചിത്രം.


Keywords: Actor Srinivasan Hospitalized, Kochi, News, Health, Actor, Cinema, hospital, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia