എന്തിനാണ് കാവ്യയോട് ദിലീപ് ദേഷ്യപ്പെട്ടത്?

 


(www.kvartha.com 19.09.2016) കാവ്യയുടെ ആദ്യ സിനിമയായ ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ മുതല്‍ ദിലീപ് നായകനായി അഭിനയിക്കുകയാണ്. കാവ്യയുടെ പിന്നീടുള്ള സിനിമകളിലെല്ലാം ദിലീപ് തന്നെയായിരുന്നു നായകന്‍. 20 സിനിമകളാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്. ആദ്യ സിനിമ മുതല്‍ തുടങ്ങിയ സൗഹൃദം ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ പിണങ്ങിയിട്ടുമുണ്ട്. അക്കാര്യം കാവ്യ തന്നെ തുറന്നുപറയുന്നു.

തെങ്കാശിപ്പട്ടണത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ആ സംഭവം. ഒരു മോശം വാക്ക് അതിന്റെ അര്‍ത്ഥമറിയാതെ വലിയ തമാശമട്ടില്‍ കാവ്യ പറഞ്ഞതാണ് പ്രശ്‌നമായത്. സെറ്റില്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് വലിയ കോമഡിയാണെന്ന മട്ടില്‍ കാവ്യ ആ വാക്ക് പറഞ്ഞത്. കാവ്യ ഈ തമാശ പറഞ്ഞതോടെ ഭക്ഷണം കഴിച്ചോണ്ടിരുന്ന നാലഞ്ചുപേര്‍ പാത്രവുമെടുത്ത് ഓടി. ചിലര്‍ മുഖം പൊത്തി ചിരിച്ചു. മറ്റു ചിലര്‍ ഞെട്ടിത്തകര്‍ന്നു നോക്കി.

കാവ്യയുടെ നേരെ എതിര്‍ വശത്തിരുന്ന ദിലീപാകട്ടെ കണ്ണുരുട്ടി കാണിക്കുകയും ചെയ്തു. എന്നാല്‍ അതൊന്നും കാവ്യയ്ക്ക് മനസ്സിലായില്ല. സെറ്റിലെ ചിരികേട്ട് അങ്ങോട്ടേക്ക് വന്ന ചിലരോടും കാവ്യ വളരെ ഉറക്കെ ആ കോമഡി വീണ്ടും പറയുകയുണ്ടായി. ഇതോടെ ദിലീപ് കാവ്യക്കു മാത്രം കേള്‍ക്കാവുന്ന രീതിയില്‍ 'മിണ്ടാതിരിക്ക് ' എന്നു പറഞ്ഞു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ കാവ്യ വീണ്ടും വീണ്ടും ആ വാക്കുകള്‍ ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ ദേഷ്യപ്പെട്ട് ചാടി എഴുന്നേറ്റ ദിലീപ് 'മിണ്ടാതിരിക്കനല്ലേ പറഞ്ഞത്. ഒരിക്കല്‍ ഒരു കാര്യം ചെയ്യരുതെന്നു പറഞ്ഞാല്‍ അതു ചെയ്യരുത്' എന്നുപറഞ്ഞ് ദേഷ്യപ്പെട്ടു.

അപ്രതീക്ഷിതമായുള്ള ദിലീപിന്റെ ഈ പൊട്ടിത്തെറി കാവ്യയെ കുറച്ചൊന്നുമല്ല
സങ്കടപ്പെടുത്തിയത്. എല്ലാവരുടേയും മുന്നില്‍ വെച്ച് ചീത്തവിളിച്ചത് വലിയ നാണക്കേടും സങ്കടവുമാണ് കാവ്യയ്ക്കുണ്ടാക്കിയത്. പിന്നെ കുറച്ചു നാളത്തേയ്ക്ക് കാവ്യ ദിലീപിനോട് മിണ്ടിയില്ല.

പിന്നീട് കുറേ കഴിഞ്ഞ് പറഞ്ഞവാക്കിന്റെ ശരിക്കുള്ള അര്‍ത്ഥം മനസ്സിലായപ്പോഴാണ് എന്തിനാണ് ദിലീപ് ദേഷ്യപ്പെട്ടതെന്ന് കാവ്യയ്ക്ക് ശരിക്കും മനസ്സിലാകുന്നത്. അന്നുമുതല്‍ കാവ്യയ്ക്ക് ദിലീപ് നല്ലൊരു സുഹൃത്താവുകയായിരുന്നു. ഒരുപദേശമോ,സംശയമോ എന്തും ചോദിക്കാവുന്ന നല്ലൊരു ചങ്ങാതി.

എന്തിനാണ് കാവ്യയോട് ദിലീപ് ദേഷ്യപ്പെട്ടത്?


Keywords:  Kavya - Dileep interview, Kavya Madhavan, Dileep, Food, Friends, Advice,Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia