ആദ്യ വാരാന്ത്യത്തിൽ തന്നെ ബജറ്റ് തിരിച്ചുപിടിച്ച് നോളൻ്റെ 'ദി ഒഡീസ്സി'; ഐമാക്സ് പ്രൊജക്ഷൻ റൂമിൽ നിന്നുള്ള കാഴ്ചകൾ ശ്രദ്ധ നേടുന്നു

 
Conceptual image representing the IMAX projection room and screen for The Odyssey

Photo Credit: Instagram/ Taylor Umphenour

ADVERTISEMENT

● പൂർണമായും ഐമാക്‌സ് ക്യാമറകളിൽ ചിത്രീകരിച്ച ആദ്യ ഫീച്ചർ ചിത്രമാണ് ഒഡീസ്സി.
● ചിത്രം എന്തുകൊണ്ട് 70 എംഎം ഐമാക്‌സിൽ കാണണമെന്ന് വ്യക്തമാക്കി ഐമാക്‌സ് പ്രൊജക്ഷനിസ്റ്റ്.
● ടെയ്ലർ അംഫെനൗർ എന്ന പ്രൊജക്ഷനിസ്റ്റ് പങ്കുവച്ച പ്രൊജക്ഷൻ റൂമിലെ ചിത്രങ്ങൾ ശ്രദ്ധനേടുന്നു.
● 250 മില്യൺ ഡോളർ (2411 കോടി രൂപ) ആണ് ചിത്രത്തിൻ്റെ മൊത്തം ബജറ്റ്.
● നിർമാതാക്കളായ യൂണിവേഴ്സ‌ൽ പിക്‌ചേഴ്‌സ് കണക്കുപ്രകാരം ആദ്യ വാരാന്ത്യ കളക്ഷൻ 2546 കോടി രൂപ.
● ഗ്രീക്ക് ഇതിഹാസത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് വൻ ഹൈപ്പാണ് ലഭിച്ചത്.

കൊച്ചി: (KVARTHA) ഈ വർഷം ലോകസിനിമയിൽത്തന്നെ ഏറ്റവുമധികം കാത്തിരിപ്പ് ഉയർത്തിയ ചിത്രമായിരുന്നു ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്‌ത ഹോളിവുഡ് ചിത്രം 'ദി ഒഡീസ്സി'. ജൂലൈ 6-ന് പ്രീമിയർ നടന്ന ചിത്രത്തിൻ്റെ തിയട്രിക്കൽ റിലീസ് ജൂലൈ 17-ന് ആയിരുന്നു. ലോകമെങ്ങും ആരാധകരുള്ള സംവിധായകൻ പ്രശസ്‌തമായ ഗ്രീക്ക് ഇതിഹാസത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് സ്വാഭാവികമായും വൻ പ്രീ റിലീസ് ഹൈപ്പ് ഉണ്ടായിരുന്നു. പൂർണമായും ഐമാക്‌സ് ക്യാമറകളിൽ ചിത്രീകരിച്ച ആദ്യ ഫീച്ചർ ചിത്രം എന്ന റെക്കോർഡോടെയാണ് ഒഡീസ്സി തിയറ്ററുകളിൽ എത്തിയത്. ഹൈപ്പിനോളം പോന്ന റിപ്പോർട്ടുകളുമാണ് ആദ്യ ദിനം മുതൽ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Aster mims 04/11/2022

70 എംഎം ഐമാക്സിൽ കാണണം

ചിത്രം ഏത് തരം തിയറ്ററുകളിൽ കാണണം എന്ന ചർച്ച സിനിമാപ്രേമികൾക്കിടയിൽ തുടരുന്നതിനിടെ ഒരു 70 എംഎം ഐമാക്സ് തിയറ്ററിലെ പ്രൊജക്ഷനിസ്റ്റ് പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ടെയ്ലർ അംഫെനൗർ എന്ന ഐമാക്‌സ് പ്രൊജക്ഷനിസ്റ്റ് ആണ് പ്രൊജക്ഷൻ റൂമിൽ നിന്നുള്ള സ്ക്രീനിൻ്റെ കാഴ്‌ചകൾ ചിത്രങ്ങളായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

തുടർച്ചയായി നടക്കുന്ന ഒഡീസ്സി ഷോകളുമായി ഒരു ഗംഭീര വാരാന്ത്യമാണ് കടന്നുപോയതെന്ന് അദ്ദേഹം കുറിക്കുന്നു. ഐമാക്‌സ്‌ ക്യാമറകളിൽ പതിറ്റാണ്ടുകളായി അഗ്രഗണ്യനാണ് ക്രിസ്റ്റഫർ നോളൻ. അതിൻ്റെ പരകോടിയാണ് ഒഡീസ്സി. ഈ ഫോർമാറ്റ് ഇതുവരെ എന്തായിരുന്നോ അതിനെ മുന്നോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം. ‘70 എംഎം ഐമാക്‌സിൽ ഈ ചിത്രം കാണാൻ അവസരം ലഭിച്ചാൽ അത് നഷ്‌ടപ്പെടുത്തരുത്,’ ചിത്രങ്ങൾക്കൊപ്പം ടെയ്‌ലർ അംഫെനൗർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ്

അതേസമയം ആഗോള തലത്തിൽ വമ്പൻ ഓപണിങ് ആണ് ചിത്രത്തിന് ലഭിച്ചത്. 250 മില്യൺ ഡോളർ (2411 കോടി രൂപ) ബജറ്റിൽ എത്തിയ ചിത്രമാണിത്. ആദ്യ വാരാന്ത്യം കൊണ്ടു തന്നെ ബജറ്റ് റിക്കവറി നടന്നു എന്നതാണ് വിസ്‌മയകരം. നിർമാതാക്കളായ യൂണിവേഴ്സ‌ൽ പിക്‌ചേഴ്‌സ് അറിയിച്ചത് പ്രകാരം 264 മില്യൺ ഡോളർ ആണ് ചിത്രത്തിൻ്റെ ആദ്യ വാരാന്ത്യ കളക്ഷൻ. അതായത് 2546 കോടി രൂപ.

സിനിമാ-വിനോദ ലോകത്തെ പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Nolan's film The Odyssey is a huge hit at the global box office.

#ChristopherNolan #TheOdyssey #IMAX70mm #BoxOffice #HollywoodNews #MalayalamNews #AnjanaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia