Relief | 'വയനാട്ടിലെ ദൃശ്യങ്ങൾ ഹൃദയഭേദകം'; ഒരു കോടി രൂപയുടെ ചെക്ക് കൈമാറി ചിരഞ്ജീവി
വയനാട്ടിൽ നടന്ന ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.
വയനാട്: (KVARTHA) ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുങ്ങിയവർക്ക് സഹായം നൽകാൻ തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയും മകൻ രാം ചരണും. ഇരുവരും ചേർന്ന് പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ചെക്ക് ചിരഞ്ജീവി നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
വയനാട്ടിലെ ദൃശ്യങ്ങൾ ഹൃദയഭേദകമാണെന്ന് ചിരഞ്ജീവി പറഞ്ഞു. ഇത് ഒരു ദേശീയ ദുരന്തമാണെന്നും എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിരഞ്ജീവിയെ പോലെ തെലുങ്ക് സിനിമയിലെ മറ്റ് താരങ്ങളായ പ്രഭാസ്, അല്ലു അർജുൻ എന്നിവരും മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, കാർത്തി, സൂര്യ, ജ്യോതിക, വിക്രം, കമൽഹാസൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ, നസ്രിയ, നയൻതാര, വിഘ്നേശ് ശിവൻ, പേളി മാണി, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.
വയനാട്ടിൽ നടന്ന ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.