മസ്ജിദിന് മുന്നില്‍ നിന്നും വോട് ചോദിച്ചു; തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഖുശ്ബുവിനെതിരെ കേസ്
Apr 4, 2021, 10:31 IST
ചെന്നൈ: (www.kvartha.com 04.04.2021) മസ്ജിദിന് മുന്നില്‍ നിന്നും വോട് ചോദിച്ചതിന് നടിയും ബി ജെ പി നേതാവുമായ ഖുശ്ബുവിനെതിരെ കേസെടുത്ത് കോടമ്പക്കം പൊലീസ്. ആരാധനാലയങ്ങള്‍ക്ക് 100 കിലോ മീറ്റര്‍ ചുറ്റളവില്‍ തെരഞ്ഞെടുപ്പ് പ്രചാരണമോ വോട് ചോദിക്കലോ പാടില്ലൈന്നാണ് ചട്ടം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് മസ്ജിദിന് മുന്നില്‍ നിന്നും വോട് ചോദിച്ചെന്ന് ആരോപിച്ചാണ് തൗസന്റ് ലൈറ്റ്‌സിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായ ഖുശ്ബുവിനെതിരെ കേസെടുത്തത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. താന്‍ ഡ്യൂടിയിലായിരിക്കെ, ഖുശ്ബുവും അനുയായികളും ഒരു പള്ളിക്ക് മുന്നില്‍ നില്‍ക്കുകയും അധികാരികളില്‍ നിന്ന് ആവശ്യമായ അനുമതി വാങ്ങാതെ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തതായി പരാതിക്കാരന്‍ പറഞ്ഞു. അവരുടെ പ്രവൃത്തി പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നും പരാതിക്കാരന്‍ ആരോപിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.