ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഹൃതിക് റോഷനെതിരെ ചെന്നൈ പോലീസ് കേസെടുത്തു

 


ചെന്നൈ: (www.kvartha.com 28/08/2018) ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഹൃതിക് റോഷനെതിരെ ചെന്നൈ പോലീസ് കേസെടുത്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് താരത്തിനെതിരെ ചെന്നൈ സിറ്റി പോലീസ് കേസെടുത്തിരിക്കുന്നത്. ആര്‍ മുരളീധരന്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് നടനും മറ്റു എട്ടു പേര്‍ക്കുമെതിരെ കൊടുങ്ങയൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ജൂണിലാണ് പരാതി ഫയല്‍ ചെയ്തത്.

ഹൃത്തിക്കിന്റെ പുതിയ ചിത്രമായ 'സൂപ്പര് 30' റീലീസിനൊരുങ്ങുന്നതിനിടെ നായകനെതിരെ കേസെടുത്തത് സിനിമയ്ക്ക് വെല്ലുവിളിയാകുമോ എന്നാണ് സിനിമാ അണിയറ പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. 2014 ല്‍ ഹൃത്വിക്കിന്റെ ലൈഫ് സ്‌റ്റൈല് ബ്രാന്‍ഡായ എച്ച് ആര്‍ എക്‌സിന്റെ സ്‌റ്റോക്കിസ്റ്റായി മുരളീധരനെ നിയമിച്ചിരുന്നു. എന്നാല്‍ താരവും മറ്റുള്ളവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി 21 ലക്ഷം രൂപ തട്ടിച്ചെന്നാണ് മുരളീധരന്റെ ആരോപണം.
ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഹൃതിക് റോഷനെതിരെ ചെന്നൈ പോലീസ് കേസെടുത്തു

കമ്പനി ഉത്പന്നങ്ങള്‍ കൃത്യമായി വിപണിയില്‍ എത്തിക്കാതിരിക്കുകയും തന്റെ അറിവില്ലാതെ മാര്‍ക്കറ്റിംഗ് വിഭാഗം പിരിച്ചുവിടുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ഐപിസി സെക്ഷന്‍ 420 പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Chennai, Entertainment, Hrithik Roshan, Case, Police, Cheating case against Hrithik Roshan for allegedly duping stockist of Rs 21 lakh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia