മലയാള സിനിമാ നടിക്ക് കൂട്ടുകാരിയെ കല്യാണം കഴിക്കണം; ചൂടന്‍ വാര്‍ത്തയ്ക്ക് പിറകേ ആരാധകര്‍

 


കൊച്ചി: (www.kvartha.com 05.05.2019) കാട്ടുചെമ്പകം എന്ന സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നടി ചാര്‍മി കൗറിന്റെ ട്വീറ്റ് വൈറലാവുന്നു. തെന്നിന്ത്യന്‍ താരം തൃഷയെ വിവാഹം കഴിക്കണമെന്നാണ് ചാര്‍മിയുടെ ട്വീറ്റ്. ചാര്‍മിയുടെ കൂട്ടുകാരിയായ തൃഷയുടെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. കൂട്ടുകാരിയുടെ ജന്മദിനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ചാര്‍മി ട്വീറ്റ് പങ്കുവെച്ചത്. തൃഷ കെട്ടിപ്പിടിച്ചു മുത്തം നല്‍കുന്ന ചിത്രത്തോടൊപ്പമാണ് ചാര്‍മിയുടെ പോസ്റ്റ്.

'പ്രിയപ്പെട്ടവളേ, നിന്നെ ഞാന്‍ ഇന്നും എന്നും സ്‌നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കുന്നതും കാത്തു നില്‍പ്പാണ് ഞാന്‍. നമുക്ക് വിവാഹം കഴിക്കാം.(ഇപ്പോള്‍ അത് നിയമപരമാണല്ലോ).' ചാര്‍മിയുടെ രസകരമായ ട്വീറ്റ് ഇങ്ങനെ.

തമിഴിലെയും, തെലുങ്കിലെയും തിരക്കേറിയ താരമാണ് ചാര്‍മി. കാട്ടുചെമ്പകത്തിന് പുറമെ ആഗതന്‍, താപ്പാന തുടങ്ങിയ മലയാളചിത്രങ്ങളിലും ചാര്‍മി അഭിനയിച്ചിട്ടുണ്ട്. നിവിന്‍ പോളി ചിത്രം 'ഹേ ജൂഡി'ലൂടെയാണ് തൃഷ മലയാളത്തില്‍ വെള്ളിത്തിരയിലെത്തിയത്.

മലയാള സിനിമാ നടിക്ക് കൂട്ടുകാരിയെ കല്യാണം കഴിക്കണം; ചൂടന്‍ വാര്‍ത്തയ്ക്ക് പിറകേ ആരാധകര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi, Kerala, News, Actress, Marriage, Social Network, Post, Twitter, Entertainment, Charmy Kaur proposes Trisha Krishnan in a quirky tweet.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia