സെലിബ്രിറ്റി ക്രിക്കറ്റില്‍ കേരള സ്‌ട്രൈക്കേര്‍സിന് ആദ്യ മത്സരം ചൊവ്വാഴ്ച

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.01.2016) സെലബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരള സ്‌ട്രൈക്കേര്‍സിന് ആദ്യ മത്സരം ചൊവ്വാഴ്ച. സി.സി.എല്ലിന്റെ ആറാം എഡിഷനിന്റെ ഉദ്ഘാടന ദിനമായ ചൊവ്വാഴ്ച തെലുഗു വാരിയേര്‍സാണ് കേരള നിരയുടെ എതിരാളികള്‍. രാത്രി 7 മണിക്ക് ബംഗളൂരുവിലാണ് മത്സരം. ബാലയാണ് ക്യാപ്റ്റന്‍. മോഹന്‍ലാല്‍ ടീമിന്റെ നോണ്‍ പ്ലെയിങ് ക്യാപ്റ്റനാണ്. മുന്‍ രഞ്ജി താരം ഫിറോസ് വി റഷീദാണ് പരിശീലകന്‍.

കേരള സ്‌ട്രൈക്കേര്‍സ് ടീം: ബാല(ക്യാപ്റ്റന്‍), മണിക്കുട്ടന്‍, ബിനീഷ് കോടിയേരി, രാജീവ് പിള്ള, അര്‍ജുന്‍ നന്ദകുമാര്‍, അരുണ്‍ ബെന്നി, ഷഫീഖ് റഹ്മാന്‍, വിവേക് ഗോപന്‍, സുരേഷ് നായര്‍, മദന്‍ മോഹന്‍, ശ്രീജിത്ത് രവി, വിനു മോഹന്‍, റിയാസ് ഖാന്‍, മുന്ന സൈമണ്‍, പ്രജോദ് കലാഭവന്‍, ഗസ്റ്റ് പ്ലെയേര്‍സ്: ആസിഫ് അലി, ഉണ്ണി മുകുന്ദന്‍.

സെലിബ്രിറ്റി ക്രിക്കറ്റില്‍ കേരള സ്‌ട്രൈക്കേര്‍സിന് ആദ്യ മത്സരം ചൊവ്വാഴ്ച

Keywords: Thiruvananthapuram, Kerala, Kerala Strikers, Mohanlal, Entertainment.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia