SWISS-TOWER 24/07/2023

ബിജെപി എംഎല്‍എയുടെ പരാതിയില്‍ താണ്ഡവ് വെബ് സീരിസിന്റെ അണിയറക്കാര്‍ക്കും, ആമസോണ്‍ പ്രൈമിനുമെതിരെ കേസെടുത്ത് യുപി പൊലീസ്

 



ലഖ്‌നൗ: (www.kvartha.com 18.01.2021) ബിജെപി എംഎല്‍എയുടെ പരാതിയില്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്ന താണ്ഡവ് വെബ് സീരിസിന്റെ അണിയറക്കാര്‍ക്കും, ആമസോണ്‍ പ്രൈമിനുമെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന പരാതിയിലാണ് കേസ്. ചിലപ്പോള്‍ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാം എന്നാണ് എന്‍ഡി ടിവി റിപോര്‍ട് ചെയ്യുന്നത്.
Aster mims 04/11/2022

മതനിന്ദയും, സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതുമായ തരത്തിലാണ് സീരിസ് എന്നാണ് എഫ്‌ഐആര്‍ പറയുന്നത്. അതിനാല്‍ അത് സംബന്ധമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. ലഖ്‌നൗവിലെ ഹസ്ത്രഖഞ്ച് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്. 

ബിജെപി എംഎല്‍എയുടെ പരാതിയില്‍ താണ്ഡവ് വെബ് സീരിസിന്റെ അണിയറക്കാര്‍ക്കും, ആമസോണ്‍ പ്രൈമിനുമെതിരെ കേസെടുത്ത് യുപി പൊലീസ്


താണ്ഡവ് സീരിസിനെതിരെ മഹാരാഷ്ട്ര ബിജെപി എംഎല്‍എ റാം കഥം നല്‍കിയ പരാതിയില്‍ ആമസോണ്‍ പ്രൈമില്‍ നിന്നും വാര്‍ത്ത വിനിമയമന്ത്രാലയം വിശദീകരണം തേടി എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത വരുന്നത്. ആമസോണ്‍ ഒറിജിനല്‍ കണ്ടെന്റ് മേധാവി അപര്‍ണ പുരോഹിത്, സംവിധായകന്‍ അലി അബ്ബാസ്, നിര്‍മ്മാതാവ് ഹിമാന്‍ഷു മെഹ്റ, രചയിതാവ് ഗൗരവ് സോളങ്കി എന്നിവര്‍ക്കെതിരെയാണ് എഫ് ഐ ആര്‍, പ്രധാന താരങ്ങളായ സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ എന്നിവര്‍ക്കെതിരെയും കേസുണ്ട്. ദൈവങ്ങളെയും മതപരമായ ചടങ്ങുകളെയും അപകീര്‍ത്തിപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേശകന്‍ മണി ത്രിപാഠി കേസ് ഫയല്‍ ചെയ്തതിന്റെ രേഖകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ജനങ്ങളുടെ വികാരങ്ങള്‍ വച്ച് കളിക്കുന്നതിനെ യോഗി ആദിത്യനാഥിന്റെ യുപിയില്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന്- ഇദ്ദേഹത്തിന്റെ ട്വീറ്റില്‍ ഹിന്ദിയില്‍ എഴുതിയിരിക്കുന്നുണ്ട്. വളരെ ഗൗരവമായ കേസ് വിദ്വേഷം പ്രചരിപ്പിക്കുന്ന സീരിസായ താണ്ഡവിന്റെ അണിയറക്കാര്‍ക്കെതിരെ എടുത്തുവെന്നും ട്വീറ്റിലുണ്ട്. അറസ്റ്റിന് വേണ്ടി തയ്യാറാകൂ എന്നും ട്വീറ്റിലുണ്ട്.

ആമസോണ്‍ പ്രൈം വീഡിയോയില്‍ വെള്ളിയാഴ്ച റിലീസ് ചെയ്ത 'താണ്ഡവ്' ഒന്‍പത് എപിസോഡ് നീളുന്ന പൊളിറ്റികല്‍ ഡ്രാമയാണ്.

Keywords:  News, National, India, Uttar Pradesh, Case, Lucknow, Entertainment, Actress, Actor, Complaint, BJP, MLA, Social Media, Twitter, Case Against Makers Of Amazon Prime's Tandav In UP, Warning Of Arrests
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia