ബ്രഹ്മാണ്ഡ ചിത്രം ‘ബ്രഹ്മാസ്ത്ര’യുടെ ദക്ഷിണേന്ത്യൻ വിതരണാവകാശം ഏറ്റെടുത്ത് എസ് എസ് രാജമൗലി; അവതരിപ്പിക്കുന്നത് മലയാളമടക്കം നാല് ഭാഷകളിൽ
Dec 18, 2021, 18:50 IST
ഹൈദരബാദ്: (www.kvartha.com 18.12.2021) പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന അയൻ മുഖർജി സംവിധാനം ചെയ്യുന്ന 'ബ്രഹ്മാസ്ത്ര' തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പ്രമുഖ സംവിധായകൻ എസ്എസ് രാജമൗലി അവതരിപ്പിക്കും. രൺബീർ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്ന ചിത്രം രാജ്യത്തെ ഏറ്റവും വലിയ റിലീസായി മാറുമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.
ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ സിനിമയുടെ ആദ്യ മോഷൻ പോസ്റ്റർ പുറത്തിറക്കിയിരുന്നു. അമിതാഭ് ബച്ചൻ, നാഗാർജുന അക്കിനേനി, മൗനി റോയ് എന്നിവരും അഭിനയിക്കുന്ന ബ്രഹ്മാസ്ത്ര 2022 സെപ്റ്റംബർ ഒമ്പതിന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് നാല് ദക്ഷിണേന്ത്യൻ ഭാഷകളിൽ ബ്രഹ്മാസ്ത്ര അവതരിപ്പിക്കാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ബ്രഹ്മാസ്ത്രം എന്ന ആശയം സവിശേഷമാണ്, അത് അതിന്റെ കഥയിലും അവതരണത്തിലും പ്രതിഫലിക്കുന്നു. പല തരത്തിൽ, അത് എന്നെ ബാഹുബലിയെ ഓർമിപ്പിക്കുന്നു' - രാജമൗലി പറഞ്ഞു.
'വർഷങ്ങളായി ഞാൻ വളർത്തിയെടുക്കുന്ന ഒരു സ്വപ്നമാണ് ബ്രഹ്മാസ്ത്ര. ഇതുവരെയുള്ള യാത്ര ആഹ്ലാദകരമായിരുന്നില്ല. ഞാൻ ഈ സിനിമയ്ക്ക് എല്ലാം നൽകി, എന്റെ ഹൃദയം ഇതിലേക്ക് പകരുന്നത് തുടരും. എസ് എസ് രാജമൗലി സാറിനെപ്പോലെ ഒരു മികച്ച ഉപദേഷ്ടാവ് വന്നതിൽ ഞാൻ അനുഗ്രഹീതനായി കരുതുന്നു. അദ്ദേഹത്തിന്റെ ബാഹുബലി എന്ന സിനിമയാണ് എന്റെ സ്വപ്നം ധൈര്യത്തോടെ പിന്തുടരാനുള്ള ആത്മവിശ്വാസം തന്നത്' - അയൻ മുഖർജി പ്രതികരിച്ചു.
ഇൻഡ്യൻ പുരാണങ്ങളിൽ ആഴത്തിൽ വേരൂന്നിയ സങ്കൽപങ്ങളിൽ നിന്നും കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു പുതിയ സിനിമാറ്റിക് പ്രപഞ്ചമാണ് സിനിമയുടെ പശ്ചാത്തലം. മൂന്ന് ഭാഗങ്ങളായിട്ട് എത്തുന്ന ചിത്രം ആദ്യം ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലാണ്.

Keywords: News, Top-Headlines, Trending, Entertainment, Malayalam, Film, Director, South, Indian, Brahmastra, S.S. Rajamouli, Brahmastra: S.S. Rajamouli to present in four languages.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.