ഇഷയെ പരിചയപ്പെടുത്തി ബ്രഹ്മാസ്ത്രയുടെ അണിയറപ്രവര്‍ത്തകര്‍; ആലിയ ഭട്ടിന്റെ ജന്മദിനത്തില്‍ നായികയുടെ ഫസ്റ്റ് ലുക് വീഡിയോ പുറത്തുവിട്ടു
Mar 15, 2022, 12:54 IST
മുംബൈ: (www.kvartha.com 15.03.2022) 29-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ബോളിവുഡ് നടി ആലിയ ഭട്ട്. ഇതിനിടെ താരത്തിന് പിറന്നാള്‍ സമ്മാനമായി ഫസ്റ്റ് ലുക് വീഡിയോ പുറത്തുവിട്ട് ബ്രഹ്മാസ്ത്ര ടീം. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തില്‍ ആലിയ ഭട്ട് അവതരിപ്പിക്കുന്ന ഇഷ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുകാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
സംവിധായകന്‍ അയാന്‍ മുഖര്‍ജിയാണ് വീഡിയോ പങ്കുവച്ചത്. ആലിയയും തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. പ്രേഷകര്‍ക്ക് ഇഷയെ കാണാനുള്ള മികച്ച ദിവസമാണിതെന്ന് വീഡിയോക്ക് താഴെ താരം അടിക്കുറിപ്പെഴുതി.
അഞ്ച് ലക്ഷത്തിലധികം പേരാണ് ഇതുവരെ താരം പങ്കുവച്ച വീഡിയോ കണ്ടത്. 32 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, സിനിമയിലെ ആലിയ ഭട്ടിന്റെ മൊണ്ടാഷുകളാണ് കാണിക്കുന്നത്. പോസ്റ്റര്‍ പുറത്തിറക്കിയ അയാന്‍ മുഖര്‍ജിക്കും ആലിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നന്ദി അറിയിച്ചു.
പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ള ട്രൈലോജിയിലെ ആദ്യ ചിത്രമാണ് ഈ വര്‍ഷം റിലീസ് ചെയ്യുന്നത്. ശിവ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ആദ്യഭാഗം സെപ്തംബര്‍ ഒമ്പതിനാണ് തിയേറ്ററുകളിലെത്തുക.
ആലിയ- രണ്‍ബീര്‍ ജോടികള്‍ ബിഗ്‌സ്‌ക്രീനില്‍ ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.