കൊച്ചി: (www.kvartha.com 10.06.2014) മലയാളത്തിലെ യുവതാരങ്ങള്‍ ഒന്നടങ്കം മത്സരിച്ചഭിനയിച്ച 'ബാംഗ്ലൂര്‍ ഡെയ്‌സ്' വരുമാനത്തിന്റെ കാര്യത്തില്‍ ദൃശ്യത്തെ കടത്തിവെട്ടിയതായി റിപോര്‍ട്ട്.
മലയാള സിനിമാ ചരിത്രത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രമാണ് 'ദൃശ്യം'. ദൃശ്യം റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ നേടിയ വരുമാനത്തെ കടത്തിവെട്ടിയിരിക്കയാണ് ബാംഗ്ലൂര്‍ ഡെയ്‌സ് .
റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ തന്നെ 'ബാംഗ്ലൂര്‍ ഡെയ്‌സ്' പത്തു കോടിയിലേറെ കളക്ഷന്‍ നേടിയിരിക്കയാണ്.
മലയാള സിനിമാ ചരിത്രത്തില്‍ ഇതുവരെ ഒരു മലയാളം ചിത്രവും ആദ്യ ആഴ്ചയില്‍ തന്നെ ഇത്രയും വരുമാനം നേടിയിട്ടില്ല. വിതരണക്കാരില്‍ നിന്നു മാത്രം അഞ്ചു കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ചിത്രത്തിന്റെ ആദ്യവാര വരുമാനം 50 ലക്ഷത്തോളം രൂപയാണ്.
റിലീസ് ചെയ്ത ദിവസം മുതലുള്ള സ്‌റ്റെഡി കളക്ഷനും ചിത്രത്തിന് തുണയായതായി തിയേറ്റര്‍ ഉടമകള്‍ പറയുന്നു. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം, പാര്‍വതി മേനോന്‍, നിത്യ മേനോന്‍, ഇഷ തല്‍വാര്‍ തുടങ്ങി മലയാളത്തിലെ പുതുതലമുറയിലെ പ്രമുഖ താരങ്ങളെല്ലാം ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.
യുവതാരങ്ങള്‍ അണിനിരന്ന ബാംഗ്ലൂര്‍ ഡെയ്‌സ് സുപ്പര്‍താര ചിത്രമായ 'ദൃശ്യ'ത്തിന്റെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് മറികടക്കുമോ എന്നാണ് മലയാള സിനിമാ പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.
സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് അഞ്ജലി മേനോനാണ്. പ്രശസ്ത സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ എന്റര്‍ടെയ്ന്‍മെന്റിന്റെയും വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെയും ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Also Read:
സ്‌കൂളുകള്‍ തുറന്നു: ഏകാധ്യാപക വിദ്യാലയങ്ങളുടെ അപ്‌ഗ്രേഡിങ് ഇനിയും നടപ്പായില്ല
Keywords: Kochi, Released, film, Theater, Record, Box Office, Fahad Fazil, Dulkar Salman, Entertainment, Kerala, Box Office Collection: 'Bangalore Days' Grosses
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.