ശിക്ഷാകാലാവധി തീരുംമുൻപ് സഞ്ജയ് ദത്തിനെ ജയിലിൽ നിന്ന് മോചിപ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി

 


മുംബൈ: (www.kvartha.com 13.06.2017) ശിക്ഷാ കാലാവധി കഴിയുന്നതിന് മുമ്പ് സഞ്ജയ് ദത്തിനെ ജയിലിൽ നിന്ന് മോചിപ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് മഹാരാഷ്ട്ര സർക്കാർ വിശദീകരിക്കണമെന്ന് കോടതി. സഞ്ജയ് ദത്തിന് വി.ഐ.പി പരിഗണന നൽകിയ സർക്കാർ നിലപാടിനെ വിമർശിച്ച ബോംബേ ഹൈക്കോടതി ഇക്കാര്യത്തിൽ വ്യക്തമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടു. അഞ്ചുവഷത്തേക്ക് ജയിലിലടച്ച താരത്തെ നല്ലനടപ്പ് കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ശിക്ഷാ കാലാവധി അവസാനിക്കുന്നതിന് എട്ട് മാസം മുമ്പ് മോചിപ്പിച്ചത്.

സഞ്ജയ് ദത്തിന് ശിക്ഷാ കാലയളവിൽ  ഒന്നിലധികം തവണ ജയിലിന് പുറത്ത് പോകാൻ അവസരം ലഭിച്ചിരുന്നു. 100 ദിവസത്തിലധികം ജയിലിന് പുറത്ത് ദത്തിന് കഴിയാനായത് സർക്കാർ നൽകിയ വി.ഐ.പി പരിഗണന കൊണ്ടാണോയെന്നും കോടതി ചോദിച്ചു. തടവിൽ കഴിയേണ്ട സമയത്ത് പുറത്തിറങ്ങി സുഖിച്ചു നടന്ന പ്രതിയുടെ  സ്വഭാവം നല്ലതാണെന്ന് എങ്ങനെയാണ് തീരുമാനിക്കുന്നതെന്നും കോടതി  ചോദിച്ചു. സഞ്ജയ് ദത്തിന്റെ ജീവിതകഥയെ ആസ്‌പദമാക്കി പ്രശസ്‌ത സംവിധായകൻ രാജ്കുമാർ ഹീരാനി സിനിമയൊരുക്കാൻ പോകവെയാണ് കേസിൽ പുതിയ വികാസങ്ങൾ ഉണ്ടായത്.

 ദത്തിന് ശിക്ഷായിളവ് നൽകിയതിനെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ കോടതി അടുത്ത ആഴ്‌ച്ച വാദം കേൾക്കും. 1993ൽ 250 ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളിൽ നിന്ന് തോക്ക് കൈവശപ്പെടുത്തിയ കേസിൽ സഞ്ജയ് കുറ്റക്കാരനാണെന്ന് 2013ലാണ് സുപ്രീംകോടതി വിധിച്ചത്. തുടർന്ന് കേസിൽ സഞ്ജയിന് അഞ്ചു വർഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു. 18 മാസം തടവിൽ കഴിഞ്ഞ് പുറത്തിറങ്ങിയ ദത്ത് സുപ്രീം കോടതി ശാസനയെ തുടർന്നാണ് വീണ്ടും ജയിലിൽ തിരികെ എത്തിയത്.

ശിക്ഷാകാലാവധി തീരുംമുൻപ് സഞ്ജയ് ദത്തിനെ ജയിലിൽ നിന്ന് മോചിപ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: The Bombay High Court on Monday asked the Maharashtra government to explain the norms of 'good behaviour' due to which Dutt was granted an early release in February 2017. The actor was convicted under the Arms Act and was in jail for 42 months of his five-year sentence.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia