SWISS-TOWER 24/07/2023

അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അജയ് പഡ്‌നേകര്‍

മുംബൈ: (www.kvartha.com 12.07.2020) ബോളിവുഡ് താരം അമിതാഭ് ബച്ചനും, മകന്‍ അഭിഷേക് ബച്ചനും കോവിഡ് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് ഇരുവരെയും മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതാഭ് ബച്ചന്‍ തന്നെയാണ് ഈ വിവരം ആരാധകരെ സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. തൊട്ടു പിന്നാലെ മകന്‍ അഭിഷേക് ബച്ചനും കോവിഡ് രോഗം സ്ഥിരീകരിച്ച വിവരം ട്വീറ്റ് ചെയ്തു.

അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അമിതാഭ് ബച്ചനെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അമിതാഭിന്റെ ഭാര്യ ജയാ ബച്ചന്‍ , അഭിഷേകിന്റെ ഭാര്യ ഐശ്വര്യ റായ് ബച്ചന്‍, മകള്‍ ആരാധ്യ തുടങ്ങിയവരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്.

അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു

'ഞാന്‍ കോവിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ഞാനിപ്പോള്‍ ആശുപത്രിയിലാണ്. കുടുംബവും കൂടെയുള്ള മറ്റുള്ളവരും പരിശോധനകള്‍ക്ക് വിധേയരായി, ഫലങ്ങള്‍ കാത്തിരിക്കുന്നു. കഴിഞ്ഞ 10 ദിവസമായി എന്നോട് വളരെ അടുത്തായിരുന്നവരെല്ലാം സ്വയം പരിശോധന നടത്താന്‍ അഭ്യര്‍ത്ഥിക്കുന്നു,' അമിതാഭ് ബച്ചന്‍ ട്വീറ്റില്‍ പറഞ്ഞു.

അതേസമയം വാര്‍ത്ത പുറത്തുവന്നതോടെ പ്രാര്‍ഥനയും ആശംസകളുമായി സോഷ്യല്‍ മീഡിയ. കേന്ദ്രമന്ത്രിമാരും ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ നേതാക്കളും ക്രിക്കറ്റ് താരങ്ങളും ഉള്‍പ്പടെ സമൂഹത്തിന്റെ വിവിധ മേഖകളില്‍ നിന്നുള്ള നിരവധി പേരാണ് അമിതാഭ് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ പ്രാര്‍ഥനയുമായി എത്തിയിരിക്കുന്നത്.

അമിതാഭ് ബച്ചന് വൈറസ് ബാധ സ്ഥിരീകരിച്ച വാര്‍ത്തയില്‍ അതിയായ ദുഃഖമുണ്ടെന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, അഖിലേഷ് യാദവ്, പ്രിയങ്ക ചതുര്‍വേദി, ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുരേഷ് റെയ്‌ന തുടങ്ങി നിരവധി പേര്‍ ബച്ചന്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

'നിങ്ങള്‍ വിഷമിക്കേണ്ട കാര്യമില്ല. നിങ്ങളുടെ കൈയില്‍ ഒരു വാക്‌സിനുണ്ട്, അതിന്റെ പേര് ബിഗ് വി എന്നാണ്. അത് സ്വയം നിര്‍മിതവും ജൈവികവുമാണ്. നിങ്ങളെപ്പോലുള്ള എല്ലാവരുടെയും ഉള്ളില്‍ അത് സ്വാഭാവികമായി വളരുന്നു' മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

അക്ഷയ് കുമാര്‍, റിതേഷ് ദേശ്മുഖ്, വിവേക് ഒബ്‌റോയ്, പ്രിയങ്ക ചോപ്ര, പരിനിതീ ചോപ്ര, മനോജ് ബാജ്‌പേയ്, സോനു സൂദ്, സോനം കപൂര്‍ തുടങ്ങി ബോളിവുഡിലെ താരങ്ങളും അമിതാഭിന് പ്രാര്‍ഥനകളും ആശംസകളുമായി രംഗത്തെത്തി.

മുംബൈ നാനാവതി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുളളത്. കുടുംബാംഗങ്ങളെയും ജോലിക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.





Keywords:  News, National, India, Mumbai, Maharashtra, hospital, Entertainment, COVID-19, Amitabh Bachchan, Abhishek Bachan, Bollywood stars Amitabh Bachan and Abhishek Bachan tested positive for coronavirus

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia