SWISS-TOWER 24/07/2023

3 ദിവസത്തെ തീവ്രമായ പരിശോധനയില്‍ 3 കാര്യങ്ങള്‍ കണ്ടെത്തി, അതോടെ തന്റെ 'വില' ഉയര്‍ന്നു: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശത്തെ പരിഹസിച്ച് ബോളിവുഡ് നടി തപ്‌സി

 


ADVERTISEMENT



മുംബൈ: (www.kvartha.com 07.03.2021) കഴിഞ്ഞ ദിവസത്തെ ആദായ നികുതി റെയ്ഡുകള്‍ക്കും അതെക്കുറിച്ചു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശത്തിനും എതിരെ സമൂഹമാധ്യമങ്ങളിലൂടെ പരിഹസിച്ച് ബോളിവുഡ് നടി തപ്സി പന്നു.

ഇപ്പോള്‍ തന്റെ 'വില' ഉയര്‍ന്നെന്നു തുടങ്ങുന്ന കുറിപ്പുകളില്‍ തപ്‌സി പറയുന്നത് ഇങ്ങനെ: '3 ദിവസത്തെ തീവ്രമായ പരിശോധനയില്‍ 3 കാര്യങ്ങളാണത്രേ അവര്‍ കണ്ടെത്തിയത്. പാരിസില്‍ എനിക്കുണ്ടെന്ന് അവര്‍ പറയുന്ന ബംഗ്ലാവിന്റെ താക്കോല്‍. വേനലവധി വരുന്നതുകൊണ്ടാകാം. ഞാന്‍ വാങ്ങിയെന്ന് അവര്‍ ആരോപിക്കുന്ന 5 കോടിയുടെ വ്യാജ രസീത്. ബഹുമാനപ്പെട്ട ധനമന്ത്രി പറഞ്ഞതു കൊണ്ടു മാത്രം ഞാന്‍ അറിഞ്ഞ 2013ലെ റെയ്ഡ്. എനിക്കെതിരെയുള്ള നടക്കാത്ത  ആ റെയ്ഡിന്റെ ഓര്‍മകള്‍!'. 
Aster mims 04/11/2022

3 ദിവസത്തെ തീവ്രമായ പരിശോധനയില്‍ 3 കാര്യങ്ങള്‍ കണ്ടെത്തി, അതോടെ തന്റെ 'വില' ഉയര്‍ന്നു: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശത്തെ പരിഹസിച്ച് ബോളിവുഡ് നടി തപ്‌സി


കേന്ദ്രസര്‍കാരിനെ രൂക്ഷമായി പരിഹസിച്ചുകൊണ്ടുള്ള തപ്‌സിയുടെ ട്വീറ്റിനു പിന്നാലെ, റെയ്ഡില്‍ കുലുങ്ങിയിട്ടില്ലെന്നു സൂചിപ്പിച്ച് സംവിധായകന്‍ അനുരാഗ് കശ്യപും ഇന്‍സ്റ്റഗ്രാമിലെത്തി. തപ്‌സിയുമൊത്തുള്ള ഹിന്ദിചിത്രം ഉടന്‍ തുടങ്ങുമെന്നാണ് അറിയിപ്പ്. 

ഇരുവര്‍ക്കുമെതിരെ നടന്ന റെയ്ഡുകളില്‍ ആദായനികുതി വെട്ടിപ്പിനു തെളിവുകണ്ടെത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

Keywords:  News, National, India, Mumbai, Bollywood, Actress, Entertainment, Finance, Minister, Raid, Business, Nirmala Seetharaman, Bollywood actor Taapsee mocks ‘memory of 2013’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia