Accident | വാഹനാപകടം: ബോളിവുഡ് താരം പർവിൻ ദബാസ് ഐസിയുവില്‍

 
Parvin Dabas
Parvin Dabas

Image Credit: Instagram/ Parvin Dabas

● പ്രോ പഞ്ച് ലീഗിന്റെ സഹസ്ഥാപകനാണ് പർവിൻ.
● ഖോസ്‌ല കാ ഘോസ്‌ല ചിത്രത്തിലൂടെ ശ്രദ്ധേയനായി.

മുബൈ: (KVARTHA) ഖോസ്‌ല കാ ഘോസ്‌ല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടൻ പർവിൻ ദബാസ് വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റു. മുംബൈയിലെ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രോ പഞ്ച് ലീഗിന്റെ സഹസ്ഥാപകനുമായ പർവിൻ ദബാസിന്റെ അപകടത്തെക്കുറിച്ച് ലീഗ് ഭാരവാഹികൾ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചു. ശനിയാഴ്ച പുലർച്ചെ ഉണ്ടായ അപകടത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പർവിൻ ദബാസിന്റെയും കുടുംബത്തിന്റെയും സുഖത്തിനായി പ്രാർത്ഥിക്കണമെന്ന് ലീഗ് അഭ്യർത്ഥിച്ചു.

മീരാ നായരുടെ മൺസൂൺ വെഡ്ഡിംഗ്, മൈനെ ഗാന്ധി കോ നഹിൻ മാര, മൈ നെയിം ഈസ് ഖാൻ, രാഗിണി എംഎംഎസ് 2, ദി പെർഫെക്റ്റ് ഹസ്ബൻഡ്, ദ വേൾഡ് അൺസീൻ എന്നിവയാണ് പർവിൻ ദബാസിന്റെ പ്രധാന ചിത്രകൾ. താഹിറ കശ്യപിന്റെ ശർമ്മജീ കി ബേട്ടി എന്ന വെബ് സീരീസിലും, ആമസോണ്‍ പ്രൈമിലെ മേഡ് ഇൻ ഹെവൻ സീസൺ 2 സീരിസിലും പർവിൻ അഭിനയിച്ചിരുന്നു.

 #ParvinDabas, #Bollywood, #ActorInjured, #CarAccident, #Hospitalized, #Mumbai, #HolyFamilyHospital, #BollywoodActor, #Accident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia