മഹാപ്രളയത്തില്‍ നിരവധി ജീവന്‍ രക്ഷിച്ച് തകര്‍ന്ന ബോട്ട് സ്മരണയുടെ പ്രതീകമായി ഇനി മുതല്‍ ചെങ്ങന്നൂര്‍ ഫെസ്റ്റ് നഗറില്‍

 


ചെങ്ങന്നൂര്‍ : (www.kvartha.com 22.01.2019) പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളില്‍ ഒന്നാണ് ചെങ്ങന്നൂര്‍ . മഹാപ്രളയത്തില്‍ ചെങ്ങന്നൂരിലെ പാണ്ടനാട്, ബുധനൂര്‍ ഭാഗങ്ങളില്‍ നിന്നും നിരവധി ജീവനുകള്‍ രക്ഷിച്ച ബോട്ട് പിന്നീട് തകര്‍ച്ചയുടെ വക്കില്‍ എത്തിയിരുന്നു. ഈ ബോട്ട് ഇനിമുതല്‍ ചെങ്ങന്നൂര്‍ ഫെസ്റ്റ് നഗറില്‍ സ്മരണയുടെ പ്രതീകമാകും.

ചെങ്ങന്നൂര്‍ ഫെസ്റ്റ് തുടങ്ങിയിട്ട് ഒന്നരപതിറ്റാണ്ടിലേറെയായി. പ്രളയത്തിനു ശേഷം ചെങ്ങന്നൂരില്‍ നടക്കുന്ന വലിയ സാംസ്‌കാരിക ഉത്സവമാണിത്. പ്രളയ ദുരന്തം അനുഭവിച്ച ജനതയുടെ മുന്‍പില്‍ ഫെസ്റ്റ് വേണോ വേണ്ടയോ എന്നുള്ള ആശങ്കയുണ്ടായിരുന്നു എങ്കിലും ബഹു ഭൂരിപക്ഷം ജനങ്ങളും ഫെസ്റ്റിനോട് യോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് ആലോചനയിട്ടത് എന്ന് സംഘാടകര്‍ പറഞ്ഞു.

 മഹാപ്രളയത്തില്‍ നിരവധി ജീവന്‍ രക്ഷിച്ച് തകര്‍ന്ന ബോട്ട് സ്മരണയുടെ പ്രതീകമായി ഇനി മുതല്‍ ചെങ്ങന്നൂര്‍ ഫെസ്റ്റ് നഗറില്‍

ജീവന്‍ രക്ഷിക്കാന്‍ ഇറങ്ങിയ ആള്‍ക്കാര്‍ ജീവത്യാഗം ചെയ്യേണ്ടി വന്നതും വലിയ സ്മരണ തന്നെയാണ്. ആ സ്മരണയുടെ പ്രതീകമാണ് ഈ ബോട്ട്. ഈ ഫെസ്റ്റിലെ ഏറ്റവും വലിയ വിലയേറിയ കാഴ്ചയാവും ഇത്.

പ്രളയം വരുത്തിയ ദുരന്തവും , ഭീകരതയും അനുഭവിച്ച ജനങ്ങള്‍ക്ക് ജീവിതത്തെക്കുറിച്ച് പഠിക്കാനും ചിന്തിക്കാനും ഉള്ള നേര്‍ക്കാഴ്ചയായി ഇത് മാറുമെന്ന് ഫെസ്റ്റ് ചെയര്‍മാന്‍ പി.എം തോമസ് പറഞ്ഞു.

ചെങ്ങന്നൂര്‍ തഹസില്‍ദാര്‍ കെ.ബി. ശശി, പാണ്ടനാട് വില്ലേജ് ഓഫീസര്‍ സുരേഷ്, പഞ്ചായത്ത് പ്രസിഡന്റ് ശിവന്‍കുട്ടി ഐലാരത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പാണ്ടനാട്ടില്‍ നിന്നും ബോട്ട് ഫെസ്റ്റ് നഗറില്‍ എത്തിച്ചത്. 25ന് ആരംഭിച്ച് ഫെബ്രു മൂന്നിന് സമാപിക്കുന്ന ഫെസ്റ്റില്‍ ഏറെ ആകര്‍ഷിക്കുന്ന ഒന്നാകും ഇത്.


Keywords: Boat display in Changannur fest, Flood, News, Trending, Entertainment, Festival, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia