Allegation | '1.14 കോടിയുടെ വരുമാനം ഒളിപ്പിച്ച്, നികുതി വെട്ടിപ്പ് നടത്തി'; നിമിഷ സജയനെതിരെ ഫേസ്ബുക് പോസ്റ്റുമായി സന്ദീപ് വാര്യര്‍

 



പാലക്കാട്: (www.kvartha.com) നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യര്‍. നികുതി വെട്ടിപ്പ് നടത്തിയത് ജിഎസ്ടി വകുപ്പ് കണ്ടെത്തിയെന്നാണ് സന്ദീപ് വാരിയര്‍ ആരോപിക്കുന്നത്. 

നിമിഷാ സജയന്‍ 1.14 കോടിയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. ഇത്തരത്തില്‍ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയന്‍ വെട്ടിച്ചെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായും സന്ദീപ് വാര്യര്‍ ഫേസ്ബുകില്‍ കുറിച്ചു. 

'സംസ്ഥാന ജിഎസ്ടി വകുപ്പാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയതെന്നും നിമിഷയുടെ അമ്മ കുറ്റം സമ്മതിച്ചിട്ടുമുണ്ടെന്നും ഇനി രാഷ്ട്രീയ പകപോക്കലാണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും നിമിഷയടക്കമുള്ളവര്‍ വലിയ രാഷ്ട്രീയ പ്രസ്താവന നടത്തുന്ന ആളുകളാണെന്നും സന്ദീപ് പറഞ്ഞു. 

വലിയ വായില്‍ പ്രസ്താവനകള്‍ നടത്തുന്നവര്‍ രാജ്യത്തെ തന്നെ കബളിപ്പിക്കുകയാണെന്നും രേഖകള്‍ സഹിതമാണ് താന്‍ ആരോപണം ഉന്നയിക്കുന്നതെന്നും സന്ദീപ് പാലക്കാട്ട് പറഞ്ഞു. 

Allegation | '1.14 കോടിയുടെ വരുമാനം ഒളിപ്പിച്ച്, നികുതി വെട്ടിപ്പ് നടത്തി'; നിമിഷ സജയനെതിരെ ഫേസ്ബുക് പോസ്റ്റുമായി സന്ദീപ് വാര്യര്‍


സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്: 

പ്രമുഖ നടി നിമിഷ സജയന്‍ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി. നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജന്‍സ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവര്‍ക്ക് സമന്‍സ് നല്‍കുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായര്‍ ഹാജരാവുകയും ചെയ്തു. വരുമാനം രേഖപ്പെടുത്തിയതില്‍ പിശക് സംഭവിച്ചതായി അവര്‍ സമ്മതിച്ചു. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിമിഷ സജയന്‍ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്. ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയന്‍ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണര്‍ (ഐബി ) യുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടുന്നു. 

സംസ്ഥാനത്തെ ന്യൂ ജനറേഷന്‍ സിനിമാക്കാര്‍ നികുതി അടക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് ഞാന്‍ നേരത്തെ ആവശ്യപ്പെട്ടപ്പോള്‍ വിവാദമാക്കിയ ആളുകള്‍ തന്നെയാണ് നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ. സംസ്ഥാന ജിഎസ്ടിയാണ് നിമിഷ സജയന്‍ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത്. ടാക്‌സ് ചോദിച്ചിട്ട് നമ്മള് കൊടുത്തിട്ടില്ല .. പിന്നെയാ

Keywords: News,Kerala,State,Top-Headlines,Allegation,Actress,Facebook,Social-Media,Politics,BJP,Entertainment,Taxi Fares,Tax&Savings, BJP leader Sandeep Warrier allegations against Nimisha Sajayan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia