നടിയും ബി ജെ പി നേതാവുമായ ഖുശ്ബുവിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; കാറിലേക്ക് ട്രക്ക് ഇടിച്ചു കയറി

 


ADVERTISEMENT


ചെന്നൈ: (www.kvartha.com 18.11.2020) ബി ജെ പി നേതാവ് ഖുശ്ബുവിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. ഖുശ്ബുവിന് കാര്യമായ പരിക്കില്ലെന്നാണ് റിപോര്‍ട്ടുകള്‍. തമിഴ്നാട്ടിലെ മേല്‍മറവത്തൂര്‍ ടൗണിന് സമീപമായിരുന്നു അപകടം. ഖുശ്ബുവിന്റെ കാറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകട വിവരം ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തു വിട്ടു.
Aster_MIMS

നേരായ ദിശയില്‍പോകുകയായിരുന്ന തന്റെ വാഹനത്തിലേക്ക് കണ്ടെയ്നര്‍ ലോറി വന്നിടിക്കുകയായിരുന്നെന്ന് ഖുശ്ബു ട്വീറ്റില്‍ പറഞ്ഞു. ലോറിയുടെ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തുവരുന്നതായും ഖുശ്ബു അറിയിച്ചു.

നടിയും ബി ജെ പി നേതാവുമായ ഖുശ്ബുവിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; കാറിലേക്ക് ട്രക്ക് ഇടിച്ചു കയറി


തമിഴ്നാട്ടില്‍ ബി ജെപി സംഘടിപ്പിക്കുന്ന വേല്‍യാത്രയില്‍ പങ്കെടുക്കനായി കൂടല്ലൂരിലേക്ക് പോകവേയായിരുന്നു അപകടം. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. 

Keywords:  News, National, India, Chennai, Actress, Vehicles, Car, Car Accident, Twitter, Social Network, BJP, Travel, Entertainment, BJP leader Khushbu Sundar meets with accident in Tamil Nadu as truck rams into her car
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia