വര്‍ക്കൗട്ട് വിശേഷങ്ങള്‍ പങ്കുവെച്ച് ഗ്ലാമറസ് താരം ബിപാഷ ബസു; വീഡിയോ കാണാം
Aug 25, 2020, 16:06 IST
മുംബൈ: (www.kvartha.com 25.08.2020) ആരോഗ്യത്തോടൊപ്പം ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരങ്ങളുള്ളത് ബോളിവുഡിലാണ്. മിക്കവരും വ്യായാമത്തിലൂടെ ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരാണ്. ഇതില്‍ പലരും വര്‍ക്കൗട്ട് വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറമുണ്ട്.
അത്തരത്തില്‍ ഒരു കാലത്ത് ബോളിവുഡ് ലോകത്തെ താരറാണിയായിരുന്നു ബിപാഷ ബസു. സിനിമയില്‍ സജീവമല്ലെങ്കിലും ഗ്ലാമറസ് താരമായിരുന്ന ബിപാഷ ബസുവും ഈ ലോക്ഡൗണ്‍ കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് വര്‍ക്കൗട്ട് വിശേഷങ്ങള്‍ തന്നെയാണ്.
തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലോക്ഡൗണ്‍ കാലം ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യ പരിപാലനത്തിന് വേണ്ടിയും തന്നെത്തന്നെ സ്വയം തിരിച്ചറിയാനുമെല്ലാം വിനിയോഗിക്കുകയാണെന്നാണ് ബിപാഷ പറയുന്നത്. ചിട്ടയായ വര്‍ക്കൗട്ട് സന്തോഷം പ്രദാനം ചെയ്യുമെന്നും നാല്‍പത്തിയൊന്നുകാരിയായ ബിപാഷ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.