SWISS-TOWER 24/07/2023

വിനോദയാത്രക്കിടെ പണം തീര്‍ന്നു; കോയമ്പത്തൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് മടങ്ങിയ യുവാക്കള്‍ പിടിയില്‍

 


മലപ്പുറം: (www.kvartha.com 12.07.2016) കോയമ്പത്തൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി രണ്ടു യുവാക്കളെ മലപ്പുറം മഞ്ചേരിയില്‍ വെച്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ കുന്നത്തും സംഘവും പിടികൂടി. വാഴക്കാട് പേരെടുത്തമീത്തല്‍ ആഷിഖ് (22), കോഴിക്കോട് മുക്കം നമ്പിപ്പറമ്പില്‍ ഫാരിസ് (23) എന്നിവരാണ് പിടിയിലായത്.

ഇക്കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് വിനോദ യാത്ര പോയതായിരുന്നു ഇരുവരും. കറക്കത്തിനിടെ ഇരുവരുടെയും കയ്യിലുള്ള പണം തീര്‍ന്നപ്പോഴാണ് വീട്ടിലേക്ക് മടങ്ങുന്നതു സംബന്ധിച്ച് ബോധമുണ്ടായത്. പിന്നീട് ഒന്നും ആലോചിച്ചില്ല, റോഡരികില്‍ നിര്‍ത്തിയിട്ട യമഹ ബൈക്ക് എടുത്ത് നേരെയിങ്ങ് പോന്നു. യാത്രയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെങ്കിലും മഞ്ചേരിയിലെത്തിയതോടെ കഷ്ടകാലം തുടങ്ങി.

വിനോദയാത്രക്കിടെ പണം തീര്‍ന്നു; കോയമ്പത്തൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് മടങ്ങിയ യുവാക്കള്‍ പിടിയില്‍മഞ്ചേരി വായ്പാറപ്പടിയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു എക്‌സൈസ് സംഘം. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അബ്ദുല്‍ വഹാബ്, രഞ്ജിത്ത്, സന്തോഷ്‌കുമാര്‍ എന്നിവരടങ്ങുന്ന എക്‌സൈസ് സംഘം യുവാക്കളുടെ പെരുമാറ്റത്തിലെ അസ്വാഭാവികത ശ്രദ്ധിക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ബൈക്കിന്റെ ആര്‍ സിയടക്കമുള്ള രേഖകള്‍ കൈവശമില്ലെന്നു കണ്ട എക്‌സൈസ് അധികൃതര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ആധാരമാക്കി ഇന്റര്‍നെറ്റ് വഴി നടത്തിയ പരിശോധനയില്‍ ഉടമ കോയമ്പത്തൂര്‍ സ്വദേശി സാം വിനോദാണെന്ന് കണ്ടെത്തുകയായിരുന്നു.

പ്രതികളെയും ബൈക്കും മഞ്ചേരി പോലീസിന് കൈമാറി. എന്നാല്‍ വിനോദ യാത്രയും പണം തീര്‍ന്നതും പ്രതികള്‍ മെനഞ്ഞ കഥകള്‍ മാത്രമാണെന്നും വാഹന മോഷണ രംഗത്തെ പുതുതലമുറയാണിവരെന്നുമാണ് പോലീസ് സംശയിക്കുന്നത്. പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Keywords: Malappuram, Kerala, Entertainment, Arrested, Youth, Tour, Coimbatore, Manjeri, Theft, Bike, Vehicle Inspection.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia