SWISS-TOWER 24/07/2023

നായക വേഷത്തില്‍ അഭിനയിച്ച് കസറാന്‍ ബിഗ് ബോസ് താരം രജിത് കുമാര്‍ സിനിമയിലേക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 19.03.2020) റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ കൊറോണക്കാലത്തും ആള്‍ക്കൂട്ടം തടിച്ച് കൂടിയത് വിവാദപ്രശ്‌നങ്ങള്‍ക്കും തുടര്‍ന്ന് കേസെടുക്കാനും കാരമണമായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് താരം രജിത് കുമാര്‍ സിനിമയിലേക്കുമെത്തുന്നു. അതും നായക വേഷത്തില്‍.

രഞ്ജിത് പിള്ള, മുഹമ്മദ് ഷാ എന്നീ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയുടെ പേര് അഞ്ജലി എന്നാണ്. ചിത്രത്തില്‍ നായക കഥാപാത്രത്തെയാണ് രജിത് അവതരിപ്പിക്കുന്നത്. മെയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍ ഇന്ത്യയും അമേരിക്കയുമാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന പവനും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അഞ്ജലി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 നായക വേഷത്തില്‍ അഭിനയിച്ച് കസറാന്‍ ബിഗ് ബോസ് താരം രജിത് കുമാര്‍ സിനിമയിലേക്ക്

Keywords:  News, Kerala, Kochi, Big Boss, film, Actor, Airport, Case, Entertainment, Bigg Boss Player Rejith Kumar Into the Cinema
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia