കൊച്ചി: (www.kvartha.com 16.05.2021) ബിഗ് ബോസ് സീസണ്‍ ത്രീയില്‍ രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം മറ്റൊരു എവിക്ഷന്‍ കൂടി നടന്നു. സിനിമ നടിയായ രമ്യ പണിക്കര്‍ ആണ് ഈ ആഴ്ചത്തെ എവിക്ഷനില്‍ പുറത്തേക്ക് പോയത്. രമ്യ പണിക്കര്‍ ആദ്യം വന്നതും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലായിരുന്നു. സീസണില്‍ നാലാമതായി പുറത്താക്കപ്പെട്ട രമ്യ പണിക്കര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി സീസണ്‍ 3 യിലേക്ക് വീണ്ടും എത്തുകയായിരുന്നു.
രണ്ടാം വരവില്‍ കൂടുതല്‍ ശക്തിയോടെ മത്സരിച്ച രമ്യ ആദ്യം മുതലേ സ്വന്തം അഭിപ്രായം തന്റേടത്തോടെ ആരോടും തുറന്ന് പറയാന്‍ ധൈര്യം കാണിച്ചിരുന്നു. ഷോ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഒരിക്കല്‍ക്കൂടി പുറത്താവുകയായിരുന്നു രമ്യ പണിക്കര്‍.
'നല്ല രീതിയിലുള്ള പ്രസന്റേഷന്‍ ആയിരുന്നു. പിന്നെ എന്തു സംഭവിച്ചു?', എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. എന്നാല്‍ അതിന്റെ കൃത്യമായ കാരണം പറയാന്‍ പറ്റുന്നില്ലെന്നായിരുന്നു രമ്യയുടെ പ്രതികരണം. 'ഞാന്‍ ക്യാപ്റ്റന്‍ ആയി. പിന്നെ നോമിനേഷനില്‍ വന്നു. കഴിഞ്ഞ ടാസ്‌കും ആ ഒരു രീതിയില്‍ തന്നെയാണ് ചെയ്തത്. ഇനി അതില്‍ എന്തെങ്കിലും പാളിച്ച ഉണ്ടോയെന്ന് എനിക്കറിയില്ല. പിന്നെ ഇന്നലെ ഒരു സംസാരം ഉണ്ടായിരുന്നു. അതും എനിക്കറിയില്ല. ചിലപ്പോള്‍ അതായിരിക്കാം കാരണം', രമ്യ പറഞ്ഞു.
പ്രേക്ഷകര്‍ തന്നെയാണ് എവിക്ഷന്‍ തീരുമാനിക്കുന്നതെന്നും അവരോട് അവസാനമായി രമ്യക്ക് എന്താണ് പറയാനുള്ളതെന്നും മോഹന്‍ലാല്‍ ചോദിച്ചു.
'എല്ലാവരുടെയും അനുഗ്രഹം കൊണ്ടാണ് രണ്ടാമതും എനിക്ക് ഇവിടെ നില്‍ക്കാന്‍ സാധിച്ചത്. അത് മാത്രമല്ല, ഗ്രാന്‍ഡ് ഫിനാലെയുടെ അടുത്ത് നില്‍ക്കുമ്പോഴാണ് ഞാന്‍ പോകുന്നത്. അതില്‍ എനിക്ക് സങ്കടമുണ്ട്. എന്നാല്‍ അതിനപ്പുറം സന്തോഷവുമുണ്ട്', രമ്യ പറഞ്ഞു.
സഹമത്സരാര്‍ഥികളെ ഒരിക്കല്‍ക്കൂടി കണ്ട് നന്നായി മത്സരിക്കണമെന്ന് എല്ലാവരെയും ഓര്‍മിപ്പിച്ചാണ് രമ്യ വേദിയൊഴിഞ്ഞത്. അതേസമയം ഞായറാഴ്ച മറ്റൊരു എവിക്ഷന്‍ കൂടി ബിഗ് ബോസില്‍ ഉണ്ട്. മത്സരാര്‍ഥിയായ സൂര്യയാണ് പുറത്ത് പോകുന്നത് എന്ന് പ്രൊമോയില്‍ നിന്നും വ്യക്തം.
Keywords: Bigg Boss Malayalam 3: Remya Panicker gets evicted, Kochi, News, Big Boss, Actress, Mohanlal, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.