ഭാവനയുടെ കഴുത്തില്‍ നവീന്‍ തിങ്കളാഴ്ച താലി ചാര്‍ത്തും; മെഹന്തി ചടങ്ങിന്റെ വീഡിയോ വൈറല്‍; ആശംസയറിയിച്ച് പ്രിയങ്ക ചോപ്രയും, വീഡിയോ കാണാം
Jan 21, 2018, 16:10 IST
തൃശൂര്‍: ( www.kvartha.com 21.01.2018) ഭാവനയുടെ കഴുത്തില്‍ നവീന്‍ തിങ്കളാഴ്ച താലി ചാര്‍ത്തും. ഭാവനയുടെ വിവാഹാഘോഷങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ആരാധകര്‍ ഏറെ കാത്തിരുന്ന വിവാഹമാണ് ഭാവനയുടെയും നവീന്റെയും. വിവാഹത്തിനോടനുബന്ധിച്ച് നടന്ന മെഹന്തി ചടങ്ങിന്റെ വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സിനിമാ മേഖലയിലെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളും മെഹന്തി ആഘോഷത്തില്‍ പങ്കെടുത്തിട്ടുണ്ട്. നടി രമ്യ നമ്പീശനും സംഘവും അവതരിപ്പിക്കുന്ന രസകരമായ ഡാന്‍സും വീഡിയോയിലുണ്ട്. ഇവര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഭാവനയെയും വീഡിയോയില്‍ കാണാം.
തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ച് രാവിലെ ഒമ്പത് മണിക്കാണ് താലികെട്ട്. 10.30ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ ചടങ്ങ് നടക്കും. കന്നഡ സിനിമാ നിര്‍മ്മാതാവായ നവീനാണ് വരന്‍. നാല് വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഭാവനയുടെ വിവാഹ തീയതി സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കഴിഞ്ഞദിവസമാണ് കുടുംബം ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയത്.
അതേസമയം, ഭാവനയ്ക്ക് എല്ലാ വിധ ആശംസകളും അറിയിച്ച് ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയും രംഗത്തെത്തിയിരിക്കുകയാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന ഭാവനയ്ക്ക് എല്ലാ ആശംസകളും നേരുന്നു. ഞാന്‍ നിങ്ങളുടെ ആരാധികയാണെന്നും ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളും സൗഭാഗ്യങ്ങളും ഒപ്പമുണ്ടാകട്ടെയെന്നും പ്രിയങ്ക പറയുന്നു. പ്രിയങ്കയുടെ വീഡിയോയും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: kasaragod, Kerala, Thrissur, Marriage, film, Actress, Malayalam, Mehndi festival, Video.
< !- START disable copy paste -->
Keywords: kasaragod, Kerala, Thrissur, Marriage, film, Actress, Malayalam, Mehndi festival, Video.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.