Song Teaser | 'ഭഗവാന്‍ ദാസന്റെ രാമരാജ്യം' സോംഗ് ടീസര്‍ പുറത്തുവന്നു; മാപ്പിള രാമായണത്തിന്റെ ശൈലിയില്‍ തയ്യാറാക്കിയിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണം

 


ADVERTISEMENT



കൊച്ചി: (www.kvartha.com) നവാഗതനായ റശീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന 'ഭഗവാന്‍ ദാസന്റെ രാമരാജ്യം' എന്ന സിനിമ പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ സോംഗ് ടീസര്‍ പുറത്തെത്തിയിരിക്കുകയാണ്. 

മാപ്പിള രാമായണത്തിന്റെ ശൈലിയില്‍ തയ്യാറാക്കിയിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഹെവി പാട്ട് ടീസര്‍ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ഗണേഷ് മലയത്ത് ആണ്. സൂരജ് സന്തോഷ് ആണ് ആലാപനം. വിഷ്ണു ശിവശങ്കറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. 
Aster_MIMS

Song Teaser | 'ഭഗവാന്‍ ദാസന്റെ രാമരാജ്യം' സോംഗ് ടീസര്‍ പുറത്തുവന്നു; മാപ്പിള രാമായണത്തിന്റെ ശൈലിയില്‍ തയ്യാറാക്കിയിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണം


ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളുമാണ് കഥയുടെ ഇതിവൃത്തം. ഫെബിന്‍ സിദ്ധാര്‍ഥ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 

Keywords: News, Cinema, Kerala, State, Kochi, Entertainment, Song, Video, Social-Media, YouTube, Top-Headlines, Trending, Bhagavan Dasante Ramarajyam Song Teaser Out
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia