Entertainment | വിഷുവിന് 'മരണമാസ്സുമായി' ബേസിലും കൂട്ടരും; പ്രേക്ഷകർക്ക് ചിരിയുടെ വിരുന്ന്


● നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജക്ട്സ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവർ ചേർന്നാണ്.
● ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്.
● നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.
● വ്യത്യസ്തമായ ഗെറ്റപ്പിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു.
കൊച്ചി: (KVARTHA) ഈ വിഷുവിന് പ്രേക്ഷകർക്ക് ചിരിയുടെ വിരുന്നൊരുക്കാൻ ബേസിൽ ജോസഫും കൂട്ടരുമെത്തുന്നു. ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജക്ട്സ്, വേൾഡ് വൈഡ് ഫിലിംസ് എന്നീ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.
ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റപ്പിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിൻ്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു. രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.
ഗോകുൽനാഥ് ജി എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നീരജ് രവി, സംഗീതം ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ് ചമൻ ചാക്കോ, വരികൾ വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ മാനവ് സുരേഷ്, വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിംഗ് വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ് എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ എൽദോ സെൽവരാജ്, സംഘട്ടനം കലൈ കിംഗ്സൺ, കോ ഡയറക്ടർ ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ് ഹരികൃഷ്ണൻ, ഡിസൈൻസ് സർക്കാസനം, ഡിസ്ട്രിബ്യൂഷൻ ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, ഐക്കൺ സിനിമാസ്. പിആർഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രയങ്ങൾ രേഖപ്പെടുത്തുയും ചെയുക
Basil Joseph's 'Maranamass' is set to release for Vishu, promising a comedy treat. Directed by Sivaprasad, it is produced by Tovino Thomas Productions. The film features an ensemble cast and a humorous storyline.
#Maranamass #BasilJoseph #TovinoThomas #VishuRelease #MalayalamMovie #Comedy