'ബാഹുബലി ദ ബിഗിനിംഗ്' പുനപ്രദര്‍ശനം; ഹൗസ്ഫുള്‍ ഷോകളുമായി ഏരീസ് പ്ലെക്‌സ്
Apr 24, 2017, 12:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 24.04.2017) തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് പ്ലെക്‌സ് 'ബാഹുബലി ദ ബിഗിനിംഗ്' പുനപ്രദര്‍ശനം നടത്തി ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ല് കൂടി രചിച്ചു. കേരളത്തിലെ ഏറ്റവും വലിയ തീയേറ്ററായ ഏരീസ് പ്ലെക്‌സില്‍ വെള്ളിയാഴ്ച നിറഞ്ഞ സദസ്സിലാണ് ബാഹുബലിയുടെ ആദ്യഭാഗമായ 'ബാഹുബലി ദ ബിഗിനിംഗ്' പുനപ്രദര്‍ശനം നടത്തിയത്. ഔഡി 1 ഡബിള്‍ 4 കെ അറ്റ്‌മോസ് വിഭാഗത്തിലെ 700 എണ്ണമടക്കം 1515 ഇരിപ്പിടങ്ങളാണ് ഏരീസ് പ്ലെക്‌സിസില്‍ ഉള്ളത്.
2015 ജൂലൈ 10ന് റിലീസ് ചെയ്ത ബാഹുബലിയുടെ യഥാര്‍ത്ഥ പ്രദര്‍ശനത്തില്‍ ഏരീസ് പ്ലെക്‌സ് മൂന്ന് കോടിയിലധികം രൂപയാണ് കളക്ഷന്‍ ഇനത്തില്‍ നേടിയത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ വരുമാനം നേടിയ രാജ്യത്തെ ആദ്യത്തെ തീയേറ്റര്‍ എന്ന റെക്കോര്‍ഡ് ഏരീസ് പ്ലെക്‌സ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഒറ്റ തീയേറ്ററില്‍ നിന്നും റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ആദ്യ ചിത്രമായി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി മാറുകയും ചെയ്തു. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയായ ബാഹുബലി ബോക്‌സ് ഓഫീസിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുകയും ചെയ്തു. ഏകദേശം 250 കോടി രൂപ മുതല്‍മുടക്കിലാണ് സിനിമ നിര്‍മ്മിച്ചത്.
ഏപ്രില്‍ 28 ന് റിലീസ് ചെയുന്ന രണ്ടാം ഭാഗമായ 'ബാഹുബലി ദ കണ്‍ക്ലൂഷന്' മുന്നോടിയായാണ് ആദ്യ ഭാഗത്തിന്റെ പുനപ്രദര്‍ശനം നടത്തിയത്. അത്യാധുനിക നിലവാരത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഏരീസ് പ്ലെക്‌സ് മള്‍ട്ടിപ്ലെക്‌സില്‍ 4 കെ പ്രോജെക്ഷന്‍ സംവിധാനമുള്ള രാജ്യത്തെ ഏക തീയേറ്ററാണ്. ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പാണ് തീയേറ്ററിന്റെ പ്രധാന നിക്ഷേപകര്‍. ബെല്‍ജിയത്തില്‍ നിന്നും ഇറക്കുമതി ചെയ്തതാണ് ചാരിക്കിടക്കുന്ന കസേരയും ഇരിപ്പിടവും.
പുതിയ ദൃശ്യാനുഭവം
കണ്ണഞ്ചിക്കുന്ന ദൃശ്യ വിസ്മയങ്ങളും സാങ്കേതിക മേന്മയുമുള്ള സിനിമകള്‍ ആധുനിക സംവിധാനങ്ങളാല്‍ സജ്ജീകരിച്ച തീയേറ്ററില്‍ കാണുന്നത് പ്രത്യേക അനുഭവമാണ്, മാത്രമല്ല സന്തോഷപ്രദവും. 4 കെ പ്രൊജക്ഷനില്‍ കണ്ടിരിക്കേണ്ട ചിത്രങ്ങളില്‍ ഒന്നാണ് ബാഹുബലി. സിനിമ വ്യവസായത്തില്‍ പ്രധാനപങ്ക് വഹിക്കുന്നവര്‍ ആധുനിക സാങ്കേതിക വിദ്യയിലേക്ക് മാറുന്നത് നല്ല പ്രവണതയാണ്. സിനിമ വ്യവസായത്തെ (നിര്‍മ്മാണം മുതല്‍ പ്രദര്‍ശനം വരെ) പുതിയതലങ്ങളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ എടുക്കുന്ന പരിശ്രമം ഫലം കാണുന്നതില്‍ സന്തോഷമുണ്ട് ഏരീസ് പ്ലെക്‌സ് ചെയര്‍മാനായ സോഹന്‍ റോയ് പറഞ്ഞു.
ലക്ഷ്യം സിനിമയുടെ വളര്‍ച്ച
നിലവാരം കുറഞ്ഞ സ്റ്റുഡിയോകളും തീയേറ്ററുകളും മൂലം 4 കെ ഫോര്‍മാറ്റില്‍ വരുന്ന സിനിമകള്‍ അതെ നിലവാരത്തില്‍ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് ഒരിക്കലും സാധിക്കില്ല. ഇതിന് പരിഹാരമായാണ് രണ്ടായിരം ശതകോടീശ്വരന്മാരെയും കമ്പനികളെയും ഉള്‍പ്പെടുത്തി ഇന്‍ഡിവുഡ് കണ്‍സോര്‍ഷ്യം രൂപീകരിച്ചത്. 10,000 പുതിയ 4 കെ പ്രോജെക്ഷന്‍ മള്‍ട്ടിപ്ലെക്‌സ് സ്‌ക്രീനുകള്‍, 1,00,000 2കെ ഹോംതീയേറ്റര്‍ പ്രോജെക്ടറുകള്‍, സിനിമ സ്റ്റുഡിയോകള്‍, ആനിമേഷന്‍/വിഎഫ്എക്‌സ് സ്റ്റുഡിയോകള്‍, അന്താരാഷ്ട്രനിലവാരത്തിലുള്ള സിനിമ സ്‌കൂളുകള്‍ എന്നിവയാണ് ഇന്‍ഡിവുഡ് പ്രൊജക്റ്റ് ലക്ഷ്യമിടുന്നത്. 2018 വര്‍ഷാവസാനത്തോട് കൂടി രാജ്യം മുഴുവന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടര്‍ കൂടിയായ സോഹന്‍ റോയ് പറഞ്ഞു.
ചുരുങ്ങിയ സ്ഥലത്തു 4 കെ അറ്റ്‌മോസ് ഹോം തീയേറ്ററുകള്‍ സജ്ജീകരിക്കാം എന്ന് ആശയത്തിന് തുടക്കം കുറിച്ച സോഹന്‍ റോയ് ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തിറക്കിയ ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ 40 സ്ഥാനത്തുള്ള വ്യവസായിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, State, Film, Released, Theater, Technology, Entertainment, Bahubali-The beginning re-release: Unique feat for Aries Plex.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.