കബാലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് രണ്ടാം ബാഹുബലി കേരളത്തില്‍

 


ADVERTISEMENT

കൊച്ചി:(www.kvartha.com 26.10.2016  റീലിസിന് മുന്‍പേ ഹിറ്റായി രണ്ടാം ബാഹുബലി കേരളത്തില്‍. ഗ്ലോബല്‍ യൂണൈറ്റഡ് മീഡിയ പത്തുകോടി രൂപയ്ക്കാണ് ബാഹുബലി 2ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുകയുടെ കാര്യത്തില്‍ ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഏതായാലും ഏറ്റവും ഉയര്‍ന്ന വിതരണാവകാശം സ്വന്തമാക്കിയ സിനിമയെന്ന കബാലിയുടെ റെക്കോര്‍ഡ് തകര്‍ത്താണ് ബാഹുബലി 2 കേരളത്തിലെത്തുന്നത്. 7. 5 കോടി രൂപയായിരുന്നു കബാലിയുടെ വിതരണാവകാശം. ആശിര്‍വാദ് സിനിമാസായിരുന്നു വിതരണാവകാശം സ്വന്തമാക്കിയത്.

കബാലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് രണ്ടാം ബാഹുബലി കേരളത്തില്‍ബാഹുബലി ആദ്യ ഭാഗത്തിന്റെ അവകാശം ഇവര്‍ നേടിയത് 4.5 കോടി രൂപയ്ക്കായിരുന്നു. കേരളത്തിലെ തിയ്യറ്ററുകളില്‍ നിന്ന് ഉള്‍പ്പെടെ മികച്ച കളക്ഷന്‍ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് രണ്ടാം ഭാഗം ഭീമമായ തുകയ്ക്ക് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്‌സും റെക്കോഡ് തുകയ്ക്കാണ് വിറ്റു പോയത്.

കബാലിയുടെ വിതരണാവകാശം സ്വന്തമാക്കിയ ആശിര്‍വാദ് സിനിമാസ് ബാഹുബലിയുടെ വിതരണാവകാശത്തിനായി ശ്രമിച്ചിരുന്നതായി സൂചനകളുണ്ട്. എന്നാല്‍, ബിഡ്ഡിംഗില്‍ അന്തിമ വിധി ഗ്ലോബല്‍ യുണൈറ്റഡിന് അനുകൂലമാവുകയായിരുന്നു. തമിഴ് ചിത്രമായ ഐ, ഹോളിവുഡ് ചിത്രം ജംഗിള്‍ ബുക്ക്, ബാഹുബലി, പ്രഭുദേവയുടെ തിരിച്ചുവരവ് ചിത്രം ദേവീ തുടങ്ങി മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ വിതരണത്തിനെത്തിച്ച കമ്ബനിയാണിത്. കമ്മട്ടിപ്പാടം ഉള്‍പ്പെടെ ഏതാനും മലയാള സിനിമകളും ഈ ബാനറില്‍ നിര്‍മിച്ചിട്ടുണ്ട്.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia