പത്താം നാള്‍ 1000 കോടി ക്ലബ്ബിലെത്തിയ ബാഹുബലിയുടെ വിജയം ബിബിസിയിലും വാര്‍ത്ത; തകര്‍ത്തത് പല ഹോളിവുഡ്-ബോളിവുഡ് റെക്കോര്‍ഡുകള്‍

 


ലണ്ടന്‍: (www.kvartha.com 07.05.2017) ഇന്ത്യന്‍ സിനിമയില്‍ ചരിത്ര നേട്ടവുമായി മുന്നേറിക്കൊണ്ടിരിക്കുന്ന ബാഹുബലിയുടെ കലക്ഷന്‍ റൊക്കോര്‍ഡുകള്‍ ബിബിസിയിലും വാര്‍ത്തയായി. റിലീസ് ചെയ്ത് വെറും പത്ത് ദിവസം കൊണ്ട് 1000 കോടി ക്ലബ്ബില്‍ കയറിയ ബാഹുബലിയെ വാനോളം പ്രശംസിച്ചാണ് ബ്രിട്ടീഷ് മാധ്യമം വാര്‍ത്ത നല്‍കിയത്. ചിത്രത്തിന്റെ സംവിധായകന്‍ എസ് എസ് രാജമൗലിയെയും ബിബിസി ആവോളം പ്രശംസിച്ചു.

ചരിത്രനേട്ടവുമായാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍ പ്രയാണം തുടരുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ 1000 കോടി ക്ലബ്ബിലെത്തുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് 1000 കോടി കളക്ഷന്‍ നേടിയ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അമേരിക്കന്‍ ബോക്‌സ് ഓഫീസിലും വന്‍ ഡിമാന്‍ഡാണ് ചിത്രത്തിന്. വ്യാഴാഴ്ച്ച രാത്രി അമേരിക്കയില്‍ നേടിയത് 2.5 മില്ല്യണ്‍ ഡോളര്‍ ആണ്. 1.9 മില്ല്യണുള്ള ഇംഗ്ലീഷ് ചിത്രങ്ങളായ ഫേറ്റ് ഓഫ് ഫ്യൂരിയസ്, ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ് എന്നീ ചിത്രങ്ങളാണ് പിന്നിലായത്. യു എസില്‍ നിന്ന് രണ്ട് ദിവസം കൊണ്ട് 50 കോടിയും ചിത്രം കടന്നു. ആഗോള തലത്തില്‍ ആദ്യ ആഴ്ചയില്‍ ബാഹുബലി നേടിയത് 526 കോടി രൂപയാണ്.

പത്താം നാള്‍ 1000 കോടി ക്ലബ്ബിലെത്തിയ ബാഹുബലിയുടെ വിജയം ബിബിസിയിലും വാര്‍ത്ത; തകര്‍ത്തത് പല ഹോളിവുഡ്-ബോളിവുഡ് റെക്കോര്‍ഡുകള്‍

2014 ല്‍ പുറത്തിറങ്ങിയ അമീര്‍ഖാന്‍ ചിത്രം പി കെ ആയിരുന്നു ഇതുവരെയുണ്ടായിരുന്ന ഇന്ത്യന്‍ കളക്ഷന്‍ റെക്കോര്‍ഡ്. 792 കോടി രൂപയാണ് പി കെ വാരിയത്. എന്നാല്‍ വെറും 10 ദിവസം കൊണ്ട് 1000 കോടി കടന്ന ബാഹുബലി വൈകാതെ 1500 ഉം കടന്ന് കുതിക്കുമെന്നാണ് വിലയിരുത്തല്‍. ലോകസിനിമയിലെ തന്നെ പ്രമുഖര്‍ ചിത്രത്തിന്റെ വിജയത്തില്‍ ആശംസയര്‍പ്പിച്ചിരുന്നു.

ഇതുവരെ നിരവധി റെക്കോര്‍ഡുകളാണ് ചിത്രം തകര്‍ത്തത്. ബോളിവുഡിലെ അമീര്‍ ഖാനും സല്‍മാന്‍ ഖാനുമടക്കം അടക്കിവെച്ചിരുന്ന ഒട്ടുമിക്ക റെക്കോര്‍ഡുകളും ബാഹുബലി -2 സ്വന്തം പേരിലാക്കി. ഉയര്‍ന്ന ഓപ്പണിംഗ് ഡേ കളക്ഷനും ബാഹുബലി സ്വന്തമാക്കി. ആദ്യം ദിനം ചിത്രം നേടിയത് 121 കോടി രൂപയാണ്. രണ്ടാമത് 87 കോടി നേടിയ കബാലിയാണ്. ഇതോടെ അതിവേഗം നൂറ് കോടി ക്ലബ്ബിലെത്തുന്ന ചിത്രമായി ഇത് മാറി. അഡ്വാന്‍സ് ബുക്കിംഗിലൂടെ തന്നെ 36 കോടി രൂപയാണ് റിലീസിന് മുമ്പ് ബാഹുബലി നേടിയത്. രണ്ടാമത് 18 കോടിയുമായി അമീര്‍ ഖാന്റെ ദംഗല്‍ ആണ്.

രാജ്യത്ത് 8000 സ്‌ക്രീനുകളിലാണ് ആദ്യ ദിവസം ബാഹുബലി റിലീസ് ചെയ്തത്. 4350 സ്‌ക്രീനുണ്ടായിരുന്ന സല്‍മാന്‍ ഖാന്റെ സുല്‍ത്താനാണ് പിന്നില്‍. അതിവേഗം നൂറ് കോടി ബാഹുബലിയുടെ ആദ്യ ഭാഗവും കബാലിയുമൊക്കം രണ്ടാം ദിവസമാണ് നൂറ് കോടി ക്ലബിലെത്തിയതെങ്കില്&്വംഷ; ബാഹുബലി 2 ആദ്യദിനം തന്നെ 121 കോടി സ്വന്തമാക്കി. ചിത്രം തമിഴിന് പുറമേ ഹിന്ദി, തെലുങ്ക്, മലയാളം ഭാഷകളിലും ഒരേസമയം റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി. ഹിന്ദിയില്‍ മാത്രമായി ആദ്യദിനം 41 കോടി നേടിയപ്പോള്‍ ദക്ഷിണേന്ത്യയിലെ മറ്റു ഭാഷകളിലായി ആദ്യ ദിനം സ്വന്തമാക്കിയത് 80 കോടി രൂപയാണ്. കേരളത്തില്‍ ഏറ്റവും വേഗത്തില്‍ 20 കോടി ക്ലബ്ബിലെത്തുന്ന ചിത്രമെന്ന ബഹുമതിയും ബാഹുബലി സ്വന്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  London, Film, Entertainment, BBC, Record, Released, Bahubali Movie, Collection, Tamil, Indian, Film Industry.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia