SWISS-TOWER 24/07/2023

അനുഷ്‌കാ ശര്‍മയുടെ പ്രണയാഘോഷം ഡ്യൂഡിനൊപ്പം

 


(www.kvartha.com 15.02.2016) പ്രണയ ദിവസം കാര്യമായി തന്നെ ആഘോഷിച്ചു ബി ടൗണിലെ താരങ്ങള്‍. ഇതില്‍ ഏറ്റവും വൈറലായ ആഘോഷം അനുഷ്‌ക ശര്‍മയുടെതാണ്. തന്റെ ഡ്യൂഡിനൊപ്പം നടക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് അനുഷ്‌ക പ്രണയദിനം തുടങ്ങിയത്. സുല്‍ത്താന്റെ ചിത്രീകരണത്തിരക്കിലാണ് താരം.

ഇതിനിടെ തന്റെ ഡ്യൂഡിനൊപ്പം കറങ്ങാന്‍ സമയം കണ്ടെത്തി അനുഷ്‌ക. ഡ്യൂഡ് എന്നത് വിരാട് കോഹ്‌ലിയാണെന്നു തെറ്റിധരിക്കരുത്, കക്ഷിയുടെ വളര്‍ത്തുനായയാണ്. എ ദില്‍ ഹെ മുശ്ക്കിലിന്റെ ഷൂട്ടിങ്ങിനിടെയാണ് അനുഷ്‌ക ഡ്യൂഡിനെ സ്വന്തമാക്കിയത്. പാര്‍ക്കിലും പൂന്തോട്ടത്തിലും ഡ്യൂഡിനൊപ്പം കറങ്ങി നടന്നാണ് അനുഷ്‌ക പ്രണയദിവസം ആഘോഷകരമാക്കിയത്.

വിരാട് കോഹ്‌ലിയുമായുള്ള പ്രണയം തകര്‍ന്ന ശേഷമുള്ള ആദ്യ വാലന്റൈന്‍ ഡേ അനുഷ്‌ക അടിച്ചു പൊളിച്ചു എന്നു വേണം പറയാം. എന്നാല്‍ വിരാട് കോഹ്‌ലിയും വിട്ടു കൊടുക്കാന്‍ തയാറായിരുന്നില്ല. രാവിലെയുള്ള പരിശീലനം കഴിഞ്ഞ ശേഷം പ്രോട്ടീന്‍ ഡ്രിങ്ക് കുടിക്കുന്ന ചിത്രമാണ് ക്രിക്കറ്റ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ബദാം, കശുവണ്ടി തുങ്ങിയവ ചേര്‍ത്ത ഡ്രിങ്ക് എന്റെ ആരോഗ്യത്തില്‍ വളരെ പ്രധാനമാണെന്നു പറയുന്നു വിരാട്.

എന്നാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ സുല്‍ത്താനിലെ നായകന്‍ സല്‍മാന്‍ ഖാന്‍ അനുഷ്‌കയ്ക്ക് നല്ലൊരു വാലന്റൈന്‍ ഗിഫ്റ്റ് നല്‍കി. രണ്ടു പേരുമിരിക്കുന്ന സുല്‍ത്താനിലെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ സല്‍മാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. സല്‍മാന്‍ ചിത്രമായ പ്രേം രത്തന്‍ ധന്‍ പായോ കഴിഞ്ഞദിവസം
ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമയുടെ ആദ്യ ടിവി ഷോയാണിത്. പ്രേം ദിവസ് പ്രേം രത്തനൊപ്പം ആഘോഷിക്കാനും സല്‍മാന്‍ ആരാധകരോട് നിര്‍ദേശിച്ചിരുന്നു. എന്തായാലും ഈ പ്രണയദിനത്തില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തയുണ്ടാക്കിയത് അനുഷ്‌ക ശര്‍മ തന്നെയാണ്.

കൈനിറയെ പൂക്കളുമായാണ് സോനം കപൂര്‍ വാലന്റൈന്‍സ് ഡേയ്ക്ക് ആരാധകരുടെ മുന്നിലെത്തിയത്. പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ടിപ്പുകള്‍ നല്‍കി ആലിയ ഭട്ട് വ്യത്യസ്തത പുലര്‍ത്തി. ലൈല ഓ ലൈലയിലെ വില്ലന്‍ വേഷത്തിലൂടെ മലയാളികള്‍ക്കും പരിചിതനായ നടന്‍ ജുനൈദ് ഷൈക്കിന് വാലന്റൈന്‍സ് ഡേയ്ക്കും മസിലു പെരുപ്പിക്കുന്ന കാര്യം മാറ്റിവയ്ക്കാനായില്ല. ജിമ്മില്‍ പരിശീലനം നടത്തുന്ന വിഡിയൊയാണ് സോഷ്യല്‍ മീഡിയയിലൂടെ ജുനൈദ് പുറത്ത് വിട്ടത്.
         
അനുഷ്‌കാ ശര്‍മയുടെ പ്രണയാഘോഷം ഡ്യൂഡിനൊപ്പം

SUMMARY: With so many heartbreaks making headlines in Bollywood, this Valentine's Day is not the same for several B-town celebs. As per reports, one of the most talked about couples, cricketer Virat Kohli and actress Anushka Sharma have allegedly called it quits. While Virat seemed to have found solace in the arms of his mom, Anushka had Dude for company this Valentine.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia