SWISS-TOWER 24/07/2023

ക്യാമറ നോക്കി ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക; മെഗാപിക്‌സലിന്റെ എണ്ണത്തിലല്ല കാര്യം, ക്യാമറ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വീഡിയോ കാണാം

 


ADVERTISEMENT

കൊച്ചി: (www.kvartha.com 06.09.2017) ഫോട്ടോഗ്രാഫി ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല ഈ കാലത്ത്. സ്വന്തം കയ്യില്‍ പ്രൊഫഷണല്‍ ക്യാമറകളെ വെല്ലുന്ന മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ ആര്‍ക്കും ഒന്ന് തോന്നും, ഒന്ന് ക്ലിക്ക് ചെയ്താലോ എന്ന്. പലരും മൊബൈല്‍ ക്യാമറ കൊണ്ട് അഭ്യാസം കാണിക്കുന്ന ഇക്കാലത്ത് മൊബൈല്‍ ഉപയോഗം ഫോണ്‍വിളി എന്നതിലുപരി ക്യാമറയില്‍ തന്നെയാണ് കേന്ദ്രീകരിക്കുന്നത്.

മൊബൈല്‍ ഫോണ്‍ എന്നാല്‍ വെറും മൊബൈല്‍ ഫോണ്‍ അല്ലാതായിട്ട് കാലം കുറച്ചായി. ക്യാമറയുടെ ക്വാളിറ്റി കാണിച്ചാണ് ഇപ്പോള്‍ പല കമ്പനികളും പരസ്യം ചെയ്യുന്നതു തന്നെ. എല്ലാ പരസ്യങ്ങളിലും മെഗാപിക്‌സലിന്റെ എണ്ണം വെണ്ടക്കാ അക്ഷരത്തില്‍ കാണിക്കുന്നുണ്ടാകും. മെഗാ പിക്‌സലിന്റെ എണ്ണമാണ് ക്യാമറയുടെ ക്വാളിറ്റി നിശ്ചയിക്കുന്നതെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്.

ക്യാമറ നോക്കി ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക; മെഗാപിക്‌സലിന്റെ എണ്ണത്തിലല്ല കാര്യം, ക്യാമറ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വീഡിയോ കാണാം

എന്താണ് ക്യാമറയുടെ ക്വാളിറ്റി നിശ്ചയിക്കുന്നത്? പലരും ധരിച്ചുവച്ചിരിക്കുന്നതു പോലെ മെഗാപിക്‌സലിന്റെ എണ്ണമാണോ അത്? മെഗാ പിക്‌സലിന്റെ എണ്ണം കൂടിയാല്‍ ഫോട്ടോ നന്നാവുമോ? ഇതിനെല്ലാം ഉത്തരമാണ് ഫോട്ടോഗ്രാഫര്‍ ആയ എം ഡി ഹരീഷ്‌കുമാറിന്റെ വീഡിയോ. ക്യാമറയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളാണ് ഹരീഷ് കുമാര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നത്. കോര്‍പ്പറേറ്റ്, ഡോക്യുമെന്ററി ഫോട്ടോഗ്രാഫറാണ് ഹരീഷ് കുമാര്‍.

മെഗാ പിക്‌സല്‍ കൂടിയാല്‍ ഫോട്ടോ നന്നാവണമെന്നില്ല. മൊബൈല്‍ എന്നല്ല, ഏത് ഡിജിറ്റല്‍ ക്യാമറയായാലും മെഗാപിക്‌സല്‍ കൊണ്ട് ഫോട്ടോ ക്വാളിറ്റി കൂടില്ല. ഒരു ക്യാമറയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ലെന്‍സും സെന്‍സറും. ഇതിന്റെ നിര്‍മാണ രീതിക്കനുസരിച്ചായിരിക്കും ഫോട്ടോയുടെ ക്വാളിറ്റി. മെഗാ പിക്‌സല്‍ കൊണ്ടുള്ള ഗുണം എന്നത് ഫോട്ടോ പ്രിന്റ് ചെയ്യുമ്പോഴാണ്. കൂടുതല്‍ മെഗാപിക്‌സല്‍ ഉള്ള ക്യാമറയില്‍ എടുത്ത ഫോട്ടോ കൂടുതല്‍ വലിയ സൈസില്‍ ലഭിക്കും. ഇത്തരം ക്യാമറകളില്‍ എടുത്ത ഫോട്ടോ പ്രിന്റ് ചെയ്യുമ്പോള്‍ ക്ലാരിറ്റി ഒട്ടും കുറയില്ല.

ലെന്‍സിന്റെ സ്പീഡും ഒരു പ്രധാന ഘടകമാണ്. ചില ക്യാമറകളില്‍ F 2.4, F 2, F 1.7 എന്നൊക്കെ എഴുതിയിരിക്കുന്നത് കാണാം. ലെന്‍സിന്റെ അപ്പര്‍ച്ചറിന് പരമാവധി പ്രകാശം അകത്തേക്ക് കടത്തിവിടാവുന്ന അളവാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. F 2 ലെന്‍സ് കടത്തിവിടുന്നതിനേക്കാള്‍ കൂടുതല്‍ പ്രകാശം F 1.7 ലെന്‍സ് കടത്തിവിടുമെന്നാണ് ഹരീഷ് കുമാര്‍ വ്യക്തമാക്കുന്നത്.

എങ്ങനെയൊക്കെ ഒരു ഫോട്ടോ നന്നാക്കാന്‍ സാധിക്കും എന്നതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക

< !- START disable copy paste -->

Keywords:  Kerala, Kochi, News, Entertainment, Mobil Phone, Technology, tech, Video, Attention to camera buyers, MD Harish Kumar, Mega Pixel, Camera quality. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia