ശ്രീദേവിയുടെ സംസ്‌ക്കാര ചടങ്ങില്‍ ചിരിയോടെ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്; പൊങ്കാലയിട്ട് ട്വിറ്റര്‍

 


മുംബൈ: (www.kvartha.com 01.03.2018) ബോളീവുഡ് താരം ശ്രീദേവിയുടെ സംസ്‌ക്കാര ചടങ്ങില്‍ പുഞ്ചിരിയോടെ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ലോഖന്ദ് വാല സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പുറത്ത് നില്‍ക്കുന്ന ജാക്വിലിന്റെ ചിരിക്കുന്ന ചിത്രം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയ പൊങ്കാലയര്‍പ്പിക്കുന്ന തിരക്കിലാണ്.

ശനിയാഴ്ച ദുബൈയില്‍ മുങ്ങിമരിച്ച ശ്രീദേവിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയവരില്‍ ഒരാളായിരുന്നു ജാക്വിലിനും. സഹപ്രവര്‍ത്തകരില്‍ ആരെയോ കണ്ടപ്പോഴാണ് ജാക്വിലിന്‍ ചിരിച്ചത്. എന്നാല്‍ പങ്കെടുത്ത ചടങ്ങിന്റെ ഗൗരവം താരം മനസിലാക്കിയില്ലെന്ന് സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തി.

ശ്രീദേവിയുടെ സംസ്‌ക്കാര ചടങ്ങില്‍ ചിരിയോടെ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്; പൊങ്കാലയിട്ട് ട്വിറ്റര്‍

ഒരു സംസ്‌ക്കാര ചടങ്ങിലാണ് താന്‍ പങ്കെടുക്കുന്നത് എന്നറിയാത്ത പൊട്ടിയാണോ ജാക്വിലിന്‍ എന്ന് ട്വിറ്ററില്‍ കമന്റ് ചെയ്ത ചിലര്‍ ചോദിച്ചു. ഏതോ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കുന്നത് പോലെയായിരുന്നു ജാക്വിലിന്റെ ചിരി. ദുഖമില്ലെങ്കില്‍ ഇത്തരം ചടങ്ങുകളില്‍ നിന്ന് അകന്ന് നില്‍ക്കാനുള്ള ബുദ്ധിയെങ്കിലും താരം കാണിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

വിലെ പാര്‍ലെയിലെ പവന്‍ ഹാന്‍സ് ക്രമറ്റോറിയത്തിലാണ് ശ്രീദേവിയുടെ മൃതദേഹം സംസ്‌ക്കരിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:  "Is @Asli_Jacqueline insane or just don't care or don't realize she is at a funeral? Smiling as if she is at an award show. If you are not sad don't visit to show your USELESS formalities," a Twitter user wrote while sharing a picture of the actress from the funeral. Sridevi was cremated with state honours on Wednesday evening at the Pawan Hans crematorium in Vile Parle.

Keywords: Jaquilin Fernandes, Sridevi, Funeral


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia