

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഫെഫ്കയുടെത് കാപട്യം നിറഞ്ഞ നേതൃത്വമെന്ന് പറഞ്ഞ ആഷിഖ് അബു ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഫെഫ്കയുടെ മൗനത്തെ രൂക്ഷമായി വിമർശിച്ചു.
കൊച്ചി: (KVARTHA) സംവിധായകൻ ആഷിഖ് അബു ഫെഫ്ക (Film Employees Federation of Kerala)യിൽ നിന്ന് രാജിവെച്ചു. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ആഷിഖ് അബുവിന്റെ രാജി. ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരായ പരസ്യ വിമർശനങ്ങൾക്ക് പിന്നാലെയാണ് ഈ രാജി.
ഫെഫ്കയുടെത് കാപട്യം നിറഞ്ഞ നേതൃത്വമെന്ന് പറഞ്ഞ ആഷിഖ് അബു ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഫെഫ്കയുടെ മൗനത്തെ രൂക്ഷമായി വിമർശിച്ചു. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ സംഘടനയും നേതൃത്വവും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഫെഫ്ക എന്നാൽ ഉണ്ണീകൃഷ്ണനാണെന്ന സമീപനം തിരുത്തപ്പെടേണ്ടതാണെന്നും നയരൂപീകരണ സമിതിയിൽനിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നു ആഷിഖ് അബു ആവശ്യപ്പെട്ടു. ഉണ്ണികൃഷ്ണൻ തൊഴിൽ നിഷേധിക്കുന്നയാളാണെന്നും ഇടതു പക്ഷക്കാരനാണെന്ന വ്യാജ പരിവേഷം അണിയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
'അമ്മ' പോലുള്ള സംഘടനകൾ ഒരു ക്ലബ് പോലെ പ്രവർത്തിക്കുന്നുവെന്നും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാൻ അവർക്ക് കഴിയുന്നില്ലെന്നും ആഷിഖ് അബു നേരത്തെ വിമർശിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളെക്കാൾ ശക്തമായ ഗ്രൂപ്പുകൾ സിനിമയിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.