23 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, വീണ്ടും അച്ഛനും മകനും; ഹൗസ്ഫുൾ ഷോകളുമായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി 'ആശകള്‍ ആയിരം'
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കുടുംബപ്രേക്ഷകർക്കായി ഒരുക്കിയ കംപ്ലീറ്റ് ഫാമിലി എന്റർടെയ്നറാണ് ചിത്രം.
● ഷറഫുദ്ദീൻ, ആശാ ശരത്ത് എന്നിവരുടെ പ്രകടനത്തിനും മികച്ച അഭിപ്രായം.
● ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്
● ജൂഡ് ആന്റണി ജോസഫ് ക്രിയേറ്റീവ് ഡയറക്ടറായും തിരക്കഥാകൃത്തായും പ്രവർത്തിച്ചു.
● ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ടിക്കറ്റ് വിൽപ്പനയിൽ ട്രെൻഡിംഗാണ് ചിത്രം.
കൊച്ചി: (KVARTHA) മലയാള സിനിമാ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട അച്ഛനും മകനും ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിച്ചപ്പോൾ കേരളത്തിലെ തിയേറ്ററുകളിൽ ആവേശകരമായ വരവേൽപ്പ്.
ജയറാമും കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ആശകൾ ആയിരം' എന്ന ചിത്രം ആദ്യദിനം തന്നെ ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ബോക്സ് ഓഫീസിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്.
പ്രേക്ഷക ഹൃദയം കീഴടക്കി
ചിത്രത്തിലെ ജയറാമിന്റെ ഗംഭീര പ്രകടനത്തിന് മുക്തകണ്ഠമായ പ്രശംസയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. നൊസ്റ്റാൾജിക്ക് മൊമന്റസ് സമ്മാനിച്ച ചില രംഗങ്ങൾ വീണ്ടും സ്ക്രീനിൽ വന്നപ്പോൾ പ്രേക്ഷകർക്ക് അത് ഇരട്ടി സന്തോഷം സമ്മാനിച്ചു. അച്ഛൻ-മകൻ കോമ്പോയിൽ വന്ന 'ആശകൾ ആയിര'ത്തിൽ ഉണ്ടായിരുന്ന ഓരോ ചെറിയ സർപ്രൈസുകൾക്കും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ സാധിച്ചു.
ജയറാം, കാളിദാസ് ജയറാം കോമ്പോ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയപ്പോൾ സിനിമയുടെ ആദ്യാവസാനം ഷറഫുദ്ദീനും ആശാ ശരത്തും അഭിനയിച്ച കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കി. രണ്ടാം ദിനവും ബുക്ക് മൈ ഷോയിൽ ടിക്കറ്റ് വിൽപ്പനയിൽ ട്രെൻഡിംഗ് ആയിരുന്നു 'ആശകൾ ആയിരം'. കുടുംബത്തോടൊപ്പം തിയേറ്ററിൽ ആസ്വദിക്കാൻ സാധിക്കുന്ന, കംപ്ലീറ്റ് ഫാമിലി എന്റർടെയ്നർ ആയാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.
അണിയറയിലെ പ്രമുഖർ
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് 'ആശകൾ ആയിര'ത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കോ- പ്രൊഡ്യൂസേഴ്സ്.
'ഒരു വടക്കൻ സെൽഫി'യിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
വൻ താരനിര
ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആശാ ശരത്, ഷറഫുദ്ദീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ.ആർ.ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ തുടങ്ങി മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
'ആശകൾ ആയിരം' കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ് നിർവഹിക്കുന്നത്.
സാങ്കേതിക തികവ്
മികച്ച സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
● ഡി.ഒ.പി: സ്വരൂപ് ഫിലിപ്പ്
● പ്രോജക്റ്റ് ഡിസൈനർ: ബാദുഷ എൻ.എം
● മ്യൂസിക് ആൻഡ് ഒറിജിനൽ സ്കോർ: സനൽ ദേവ്
● എഡിറ്റർ: ഷഫീഖ് പി.വി
● പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ
● കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ
● കൊറിയോഗ്രാഫി: സ്പ്രിംഗ്
● സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ
● സൗണ്ട് മിക്സിങ്: ഫസൽ എ ബക്കർ
● ട്രയ്ലർ കട്ട്സ്: ലിന്റോ കുര്യൻ
● ഗാനരചന: മനു മഞ്ജിത്, ഹരിനാരായണൻ
● പ്രൊഡക്ഷൻ കൺട്രോളർ: സക്കീർ ഹുസൈൻ
● മേക്കപ്പ്: ഹസ്സൻ വണ്ടൂർ
● ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ
● വി.എഫ്.എക്സ്: കോക്കനട്ട് ബഞ്ച്
● ഡി.ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്
● കളറിസ്റ്റ്: ശ്രീക് വാര്യർ
● സ്റ്റിൽസ്: ലെബിസൺ ഗോപി
● പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്
● പി.ആർ.ഒ: പ്രതീഷ് ശേഖർ
പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: Jayaram and Kalidas Jayaram reunite after 23 years in 'Ashakal Ayiram', receiving a housefull response.
#AshakalAyiram #Jayaram #KalidasJayaram #MalayalamCinema #BoxOffice #FamilyEntertainer #KVARTHA
