SWISS-TOWER 24/07/2023

ഷാരൂഖിനെ പോലെ ആര്യനും: ഇന്‍സ്റ്റഗ്രാമിലെ താരമായി താരപുത്രന്‍

 


ADVERTISEMENT

(www.kvartha.com 09.01.2016) ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ ചെറുപ്പം കാണണമെങ്കില്‍ മകന്‍ ആര്യന്‍ ഖാനെ നോക്കിയാല്‍ മതി, അത്രയ്ക്കുണ്ട് സാദൃശ്യം. ഇന്‍സ്റ്റഗ്രാമില്‍ ആര്യന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ ബിടൗണിലെ സംസാരവിഷയം. ആര്യന്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ നില്‍ക്കുന്ന ചിത്രമാണിത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെ പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നനഞ്ഞൊട്ടിയ മുടി പുറകിലേക്ക് വകഞ്ഞു വച്ചിരിക്കുന്ന ആര്യന്റെ ലുക്ക് ഷാരൂഖിനെയാണ് ഓര്‍മിപ്പിക്കുന്നതെന്നു നിരവധി പേര്‍ പറയുന്നു. 18കാരനായ ആര്യന്‍ ഷാരൂഖിന്റെ പിന്‍ഗാമിയാകുമെന്ന ബോളിവുഡിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതാണ് പുതിയ ചിത്രം.

ഇതിനുമുന്‍പും ഖാന്‍ ഫാമിലിയില്‍ നിന്നുളള നിരവധി സ്വകാര്യ ചിത്രങ്ങള്‍ ആര്യന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ കുഞ്ഞനിയന്‍ അബ്രാമിനെ കാലില്‍ എടുത്തുയര്‍ത്തുന്ന ചിത്രം ആര്യന്‍ പോസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും കൂടാതെ ഒരു മകള്‍ കൂടിയുണ്ട് ഷാരൂഖിന്.
       
ഷാരൂഖിനെ പോലെ ആര്യനും: ഇന്‍സ്റ്റഗ്രാമിലെ താരമായി താരപുത്രന്‍

SUMMARY: Shah Rukh Khan may disagree but we just cannot ignore how much his elder son Aryan looks like him in this new picture. The star kid shared a photo of him and his friends on his Instagram profile and has been gaining a lot of praise for it.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia