'ഓരോ തവണ കാണുമ്പോഴും അദ്ദേഹം അതിശയിപ്പിക്കുന്നു, ആരെങ്കിലും മമ്മൂക്കയുടെ ഒപ്പം അഭിനയിക്കാന്‍ ചാന്‍സ് തരണം': അവസരം ചോദിച്ച് നൈല ഉഷ

 


ADVERTISEMENT


കൊച്ചി: (www.kvartha.com 27.08.2021) ദുബൈയില്‍ റേഡിയോ ജോകിയായി ചെയ്യുന്നതിനിടയിലായിരുന്നു നൈല ഉഷയ്ക്ക് സിനിമയില്‍ അവസരം ലഭിച്ചത്. അവതാരികയായി എത്തി മലയാള സിനിമയില്‍ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് നൈല. ഇപ്പോഴിതാ നടന്‍ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാന്‍ വ്യത്യസ്ത രീതിയില്‍ അവസരം ചോദിക്കുകയാണ് നൈല. 
Aster_MIMS

ദുബൈയില്‍വച്ച് മമ്മൂട്ടിയെ നേരില്‍ കണ്ടപ്പോള്‍ എടുത്ത ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്റെ അവസരം ചോദിച്ചുള്ള അഭ്യര്‍ത്ഥന. ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയെ വീണ്ടും കണ്ട സന്തോഷവും നൈല പ്രകടിപ്പിക്കുന്നു. ഓരോ തവണ കാണുമ്പോഴും മമ്മൂക്ക അതിശയിപ്പിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ ആരെങ്കിലും ഒരു അവസരം തരണമെന്നും നൈല ഉഷ പറയുന്നു.

'ഓരോ തവണ കാണുമ്പോഴും അദ്ദേഹം അതിശയിപ്പിക്കുന്നു, ആരെങ്കിലും മമ്മൂക്കയുടെ ഒപ്പം അഭിനയിക്കാന്‍ ചാന്‍സ് തരണം': അവസരം ചോദിച്ച് നൈല ഉഷ


'ആകാശത്തേക്ക് നോക്കുന്നതും കോടാനുകോടി നക്ഷത്രങ്ങളെ കാണുന്നത് സങ്കല്‍പ്പിക്കുക... ഓരോ തവണ കാണുമ്പോഴും മമ്മൂക്ക അതിശയിപ്പിക്കുന്നത് അങ്ങനെയാണ്. ആരെങ്കിലും എന്നെ അദ്ദേഹത്തിനൊപ്പം ഉടന്‍തന്നെ ഒരു സിനിമയില്‍ കാസ്റ്റ് ചെയ്യുമോ' എന്നും നൈല കുറിക്കുന്നു.

ജോലിയുടെ ഭാഗമായി നിരവധി സംവിധായകരെ ഇന്റര്‍വ്യൂ ചെയ്തിരുന്നു നൈല. ഒടുവില്‍ കുഞ്ഞനന്തന്റെ ക്രൂവും പ്രമേയവുമൊക്കെ ഇഷ്ടമായതോടെയായിരുന്നു താരം അഭിനയിക്കാന്‍ തീരുമാനിച്ചത്. പൊറിഞ്ചു മറിയം ജോസിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഗ്യാങ്ങ് സ്റ്റര്‍, ഫയര്‍മാന്‍, പത്തേമാരി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും നൈല അഭിനയിച്ചിട്ടുണ്ട്.

അതേസമയം, യു എ ഇ ഭരണകൂടത്തിന്റെ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ദുബൈയില്‍ ആയിരുന്ന മമ്മൂട്ടി കഴിഞ്ഞ ദിവസം തിരിച്ചെത്തി. വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്. 


Keywords:  News, Kerala, State, Kochi, Entertainment, Actress, Mammootty, Instagram, Artist Nyla Usha post about chance to work with Mammootty
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia