'ഓരോ തവണ കാണുമ്പോഴും അദ്ദേഹം അതിശയിപ്പിക്കുന്നു, ആരെങ്കിലും മമ്മൂക്കയുടെ ഒപ്പം അഭിനയിക്കാന്‍ ചാന്‍സ് തരണം': അവസരം ചോദിച്ച് നൈല ഉഷ
Aug 27, 2021, 09:46 IST
കൊച്ചി: (www.kvartha.com 27.08.2021) ദുബൈയില്‍ റേഡിയോ ജോകിയായി ചെയ്യുന്നതിനിടയിലായിരുന്നു നൈല ഉഷയ്ക്ക് സിനിമയില്‍ അവസരം ലഭിച്ചത്. അവതാരികയായി എത്തി മലയാള സിനിമയില്‍ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് നൈല. ഇപ്പോഴിതാ നടന്‍ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാന്‍ വ്യത്യസ്ത രീതിയില്‍ അവസരം ചോദിക്കുകയാണ് നൈല.
ദുബൈയില്‍വച്ച് മമ്മൂട്ടിയെ നേരില്‍ കണ്ടപ്പോള്‍ എടുത്ത ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്റെ അവസരം ചോദിച്ചുള്ള അഭ്യര്‍ത്ഥന. ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയെ വീണ്ടും കണ്ട സന്തോഷവും നൈല പ്രകടിപ്പിക്കുന്നു. ഓരോ തവണ കാണുമ്പോഴും മമ്മൂക്ക അതിശയിപ്പിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ ആരെങ്കിലും ഒരു അവസരം തരണമെന്നും നൈല ഉഷ പറയുന്നു.
'ആകാശത്തേക്ക് നോക്കുന്നതും കോടാനുകോടി നക്ഷത്രങ്ങളെ കാണുന്നത് സങ്കല്‍പ്പിക്കുക... ഓരോ തവണ കാണുമ്പോഴും മമ്മൂക്ക അതിശയിപ്പിക്കുന്നത് അങ്ങനെയാണ്. ആരെങ്കിലും എന്നെ അദ്ദേഹത്തിനൊപ്പം ഉടന്‍തന്നെ ഒരു സിനിമയില്‍ കാസ്റ്റ് ചെയ്യുമോ' എന്നും നൈല കുറിക്കുന്നു.
ജോലിയുടെ ഭാഗമായി നിരവധി സംവിധായകരെ ഇന്റര്‍വ്യൂ ചെയ്തിരുന്നു നൈല. ഒടുവില്‍ കുഞ്ഞനന്തന്റെ ക്രൂവും പ്രമേയവുമൊക്കെ ഇഷ്ടമായതോടെയായിരുന്നു താരം അഭിനയിക്കാന്‍ തീരുമാനിച്ചത്. പൊറിഞ്ചു മറിയം ജോസിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഗ്യാങ്ങ് സ്റ്റര്‍, ഫയര്‍മാന്‍, പത്തേമാരി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും നൈല അഭിനയിച്ചിട്ടുണ്ട്.
അതേസമയം, യു എ ഇ ഭരണകൂടത്തിന്റെ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ദുബൈയില്‍ ആയിരുന്ന മമ്മൂട്ടി കഴിഞ്ഞ ദിവസം തിരിച്ചെത്തി. വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.