Trending | 'അജയന്റെ രണ്ടാം മോഷണം': ട്രെയിലർ യൂട്യൂബിൽ കണ്ടത് 1.7 മില്യൺ ആളുകൾ
മലയാള സിനിമ പ്രേമികളുടെ ഓണം റിലീസായി ഒരുങ്ങുന്ന ചിത്രംത്രീ ഡിയിലും ടു ഡിയിലുമായി തിയേറ്ററുകളിൽ എത്തും.
കൊച്ചി: (KVARTHA) ടൊവിനോ തോമസ് നായകനായ 'അജയന്റെ രണ്ടാം മോഷണം' (ARM) ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി ഏറെ ചർച്ചയായിരിക്കുകയാണ്. യൂട്യൂബിൽ പുറത്തിറങ്ങിയ ട്രെയിലർ 14 മണിക്കൂറിനുള്ളിൽ 1.7 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി ട്രെൻഡിങ്ങിൽ ഒന്നാമതെത്തി.
ജിതിൻ ലാൽ സംവിധാനം ചെയ്‌ത ചിത്രം മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ആക്ഷൻ അഡ്വെഞ്ചർ ചിത്രമാണ്. ടൊവിനോ തോമസ് ചിത്രത്തിൽ മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ.
ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. സുജിത് നമ്പ്യാരാണ് തിരക്കഥ ഒരുക്കിയത്. ദിബു നൈനാൻ തോമസ് സംഗീത നിർവഹിക്കുന്ന ചിത്രത്തിൽ ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഓണത്തിന് റിലീസായി ഒരുങ്ങുന്ന ചിത്രം ത്രീ ഡിയിലും ടു ഡിയിലുമായി തിയേറ്ററുകളിൽ എത്തും.