ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ 'വിരുന്ന്' അപ്രതീക്ഷിതമായ വഴികളിലൂടെയാണ് കഥ പറയുന്നത്
കൊച്ചി: (KVARTHA) മലയാള സിനിമ പ്രേമികളുടെ പ്രിയതാരം അർജുൻ സർജ അഭിനയിക്കുന്ന പുതിയ ചിത്രം 'വിരുന്ന്' ഓഗസ്റ്റ് 29ന് തിയേറ്ററുകളിൽ എത്തുകയാണ്.
'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന് ശേഷം അർജുൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്ന ചിത്രത്തിൽ അർജുനൊപ്പം നിക്കി ഗൽറാനി, മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ബൈജു സന്തോഷ്, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ 'വിരുന്ന്' അപ്രതീക്ഷിതമായ വഴികളിലൂടെയാണ് കഥ പറയുന്നത്. ദിനേശ് പള്ളത്ത് ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.
രവിചന്ദ്രൻ, പ്രദീപ്
നായർ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. രതീഷ് വേഗ, സാനന്ദ് ജോർജ് എന്നിവർ ചിത്രത്തിന് സംഗീതം നൽകി.