സാലഡിലും 'സാന്‍ഡേഴ്‌സണ്‍'; തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാളുകളായിട്ടും സെനറ്റര്‍ തരംഗത്തില്‍ അമേരികന്‍ ജനത

 



ന്യൂഡെല്‍ഹി: (www.kvartha.com 13.02.2021) അമേരികന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാളുകള്‍ ആയെങ്കിലും സെനറ്ററായ ബേര്‍ണി സാന്‍ഡേഴ്‌സണിനെ ആളുകള്‍ മറക്കുന്നില്ല. നാളുകളായിട്ടും സെനറ്റര്‍ തരംഗത്തില്‍ അമേരികന്‍ ജനത. ഇപ്പോള്‍ ഭക്ഷണമേശയിലും സാന്‍ഡേഴ്‌സണ്‍ താരമാവുകയാണ്. നിരവധി പച്ചക്കറി ഉപയോഗിച്ചുള്ള സാലഡിലാണ് സാന്‍ഡേഴ്‌സന്‍ ഇടം പിടിച്ചത്.

കെയില്‍, ഉരുളക്കിഴങ്ങ്, ക്വാളിഫ്‌ലവര്‍ അടക്കമുള്ള പച്ചക്കറികളുപയോഗിച്ചാണ് സാന്‍ഡേഴ്‌സണെ ഉണ്ടാക്കിയിരിക്കുന്നത്. അമേരികയിലെ അരിസോണയിലുള്ള കലാകാരിയായ സാന്ദ്രാ മാര്‍ഷലാണ് സാലഡില്‍ സാന്‍ഡേഴ്‌സണെ ഒരുക്കിയത്. യുഎസ് ക്യാപിറ്റോളിലെ സ്ഥാനാരോഹണ ചടങ്ങിനിടയിലെ സാന്‍ഡേഴ്‌സന്റെ ഇരിപ്പ് അതേപോലെ സൃഷ്ടിക്കാന്‍ സാന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് സാലര്‍ഡ് സാന്‍ഡേഴ്‌സന്റെ ചിത്രം സാന്ദ്ര പോസ്റ്റ് ചെയ്തത്. കുറഞ്ഞ സമയം കൊണ്ട് ചിത്രം വൈറലായി. നിരവധിപ്പേരാണാണ് കലാകാരിക്ക് അഭിനന്ദനവുമായി എത്തുന്നത്. 

സാലഡിലും 'സാന്‍ഡേഴ്‌സണ്‍'; തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാളുകളായിട്ടും സെനറ്റര്‍ തരംഗത്തില്‍ അമേരികന്‍ ജനത


പ്രമുഖ എഴുത്തുകാരനായ സ്റ്റീഫന്‍ കിംഗ് അടക്കമുള്ളവര്‍ സാന്ദ്രയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ജനുവരിയില്‍ ടെക്‌സാസ് സ്വദേശിയായ വനിത സാന്‍ഡേഴ്‌സനെ ക്രോഷറ്റ് പാവയുടെ രൂപത്തില്‍ നിര്‍മ്മിച്ചിരുന്നു. 9 ഇഞ്ച് വലിപ്പമുള്ള പാവ വിറ്റുകിട്ടുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്നായിരുന്നു ഈ വനിത പറഞ്ഞിരുന്നത്.

സാലഡിലും 'സാന്‍ഡേഴ്‌സണ്‍'; തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാളുകളായിട്ടും സെനറ്റര്‍ തരംഗത്തില്‍ അമേരികന്‍ ജനത


ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിനിടെ മാസ്‌കും ഗ്ലൗസും കോടും എല്ലാമിട്ടുളള സാന്‍ഡേഴ്‌സന്റെ ഇരിപ്പ് ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. 

Keywords:  News, National, India, New Delhi, America, Troll, Social Media, Instagram, Entertainment, Food, Arizona artist makes edible Bernie Sanders salad with potatoes, kale. See viral post
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia